topnews

മോദിയുമായി വിയോജിപ്പുണ്ട്, എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമല്ല ; രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പരസ്പരം ഏറ്റുമുട്ടുന്നതിനുളള സമയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

കോവിഡിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങളുമായി കൂടുതല്‍ ആശയവിനിമം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണം. എന്നാല്‍ വ്യത്യസ്ത ശൈലിയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.തങ്ങള്‍ക്കും ആ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായകമായ റാപ്പിഡ് ടെസ്റ്റിംഗിന് ആവശ്യമുള്ള കിറ്റുകള്‍ വാങ്ങുന്നതില്‍ കാലതാമസം വന്നതില്‍ സര്‍ക്കാറിനെ രാഹുല്‍ വിമര്‍ശിച്ചു. വൈറസിനെതിരായ പോരാട്ടത്തില്‍ വ്യാപകമായ പരിശോധനയാണ് വേണ്ടതെന്നും നിലവില്‍ രാജ്യം ഇക്കാര്യത്തില്‍ പിന്നിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെ ആവശ്യകത രാഹുല്‍ ഗാന്ധി ഇന്നും ഓര്‍മ്മിപ്പിച്ചു.

കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രതിവിധിയല്ലെന്ന് പറഞ്ഞ രാഹുല്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.രാജ്യത്തെ രണ്ടു സോണുകളായി തിരിക്കണം. കോവിഡ് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കണം. അല്ലാത്തവയെ ഹോട്ട്‌സ്‌പോട്ട് ഇതര പ്രദേശങ്ങളായും പ്രഖ്യാപിക്കണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. വൈറസ് വ്യാപനം കുറച്ചു നാളത്തേയ്ക്ക് തടഞ്ഞുനിര്‍ത്താന്‍ മാത്രമേ ഇതുവഴി സാധിക്കൂ. പരിശോധനകള്‍ വര്‍ധിപ്പിച്ചും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് അപ്പുറം കടക്കുകയുമാണ് പോംവഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിലവില്‍ പരിശോധനകള്‍ തീരെ കുറവാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. പരിശോധനകള്‍ പരമാവധി വര്‍ധിപ്പിച്ച്‌ ഇതിനെ തന്ത്രപരമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. സംസ്ഥാന, ജില്ലാ തലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടക്കുന്നു. കേരളത്തിലും വയനാട്ടിലും ഇത് വിജയം കണ്ടുവരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

7 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

8 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

9 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

9 hours ago