entertainment

ആദ്യ പ്രണയം പരാജയമായിരുന്നു, ആദ്യത്തെ ചുംബനം സിനിമയിൽ – രജിഷ വിജയൻ

യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാളസിനിമയിലെത്തിയ താരമാണ് രജിഷ വിജയന്‍. മൂന്ന് വര്‍ഷത്തിനിടെ ആറ് സിനിമകള്‍, വ്യത്യസ്ത കഥാപാത്രങ്ങള്‍, മികച്ച നടിക്കുള്ള മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇതാണ് രജിഷ വിജയന്‍ എന്ന യുവ നടിയുടെ ഇതു വരെയുള്ള കരിയര്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഇതേ സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ് എന്നീ സിനിമകളിലും മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു.

തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. അച്ഛനൊപ്പമാണ് താൻ ജീവിതത്തിലാദ്യമായി ബിയർ കഴിക്കുന്നതെന്നും നടി വെളിപ്പെടുത്തി. ഡിഗ്രി മൂന്നാം വ‍‍ര്‍ഷം പഠിക്കുമ്പോഴായിരുന്നു അത്. അച്ഛൻ വിളിച്ചിരുത്തിയ ശേഷം തനിക്ക് ബിയർ തരികയായിരുന്നു. അച്ഛൻ വെല്ലപ്പോഴും കഴിക്കുന്ന ആളായിരുന്നു. ഇപ്പോൾ അത് പോലുമില്ലെന്നും സിഗരറ്റും വലിക്കില്ലെന്നും രജിഷ വ്യക്തമാക്കി. അമ്മ അന്ന് വലിയ പ്രശ്നമുണ്ടാക്കിയെന്നും നടി പറഞ്ഞു.

‘അനുരാഗകരിക്കിൻ വെള്ളം’ പുറത്തിറങ്ങിയ ശേഷമാണ് തനിക്ക് ആദ്യ ബ്രേക്ക് അപ്പ് ഉണ്ടായത് എന്നും അതിനു മുൻപ് നല്ല രീതിയിൽ പ്രണയിച്ചിരുന്നെന്നും നടി വ്യക്തമാക്കി. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയമെന്നും രജിഷ വിജയൻ വ്യക്തമാക്കി. ആദ്യ ചുംബനം എപ്പോഴായിരുന്നു എന്ന ചോദ്യത്തോട് താൻ ആദ്യ സിനിമയിൽ തന്നെ കൊടുത്തിട്ടുണ്ടെന്നും പിന്നെന്ത് ചോദ്യമാണെന്നുമാണ് രജിഷ പ്രതികരിച്ചത്.

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

4 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

5 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

6 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

6 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

7 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

7 hours ago