entertainment

റിമി ടോമിയുടെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു: വധു സോണിയ

റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുന്നത്. സോണിയയാണ് വധു.


2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുൻപേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടക്കുന്നത്.

ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തപെടുന്നത്. ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബൽറാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കൾ മുതൽ വെള്ളി വരെയിൽ നായികാ കഥാപാത്രത്തെയും റിമി അവതരിപ്പിച്ചു.

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുളള റിമി മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലും നിറസാന്നിധ്യമാണ്. പാട്ടു കൊണ്ടു മാത്രമല്ല തന്റെ സംസാരവും ചിരിയുമെല്ലാം കൊണ്ട് റിമി പ്രേക്ഷകരെ കൈയിലെടുക്കാറുണ്ട്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവതാരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്. വളരെ സൗഹാര്‍ദ്ദപരമായാണ് റിമി പരിപാടികളില്‍ പെരുമാറുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും തമാശ പറയുന്നതും കളിയാക്കുന്നതുമൊക്കെ ആരാധകര്‍ റിമിയില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്. ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്‌സും പിരിയുകയും ചെയ്തു

റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്ബത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം. എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്ബത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.

Karma News Network

Recent Posts

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച സർക്കുലർ ഇറക്കിയില്ല, നട്ടംതിരിഞ്ഞ് ആർടിഒമാർ

തിരുവനന്തപുരം : പുതിയ ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ അടിമുടി ആശയക്കുഴപ്പം. ടെസ്റ്റ് പരിഷ്കരണത്തിലെ പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത…

4 mins ago

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…

25 mins ago

മേയർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു- ചിന്താ ജെറോം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും…

27 mins ago

മകൻ സൂപ്പർ സ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും മാർക്കറ്റിൽ ജോലിക്ക് പോവുന്നു- വിഷ്ണു ഉണ്ണികൃഷ്ണൻ

തൊഴിലാളി ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച്‌ ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി തന്റെ അച്ഛനാണ്…

1 hour ago

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

സഹകരണ ബാങ്കിലെ നിക്ഷേപം ലഭിച്ചില്ല. ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശി…

2 hours ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

2 hours ago