readers breaking

ശബരിമലയിലും ഹലാൽ,ശർക്കര പാകറ്റിൽ ഹലാൽ മുദ്ര

ശബരിമലയിലെ പ്രസാദത്തിലും ഹലാൽ. ഭക്തരേ ഞെട്ടിച്ച അധിനിവേശം ശർക്കര പാക്കുകളിലാണ്‌. ഇതോടെ ശബരിമലയില ക്ഷേത്രത്തിനെ ലക്ഷ്യം വയ്ച്ചുകൊണ്ട് നടക്കുന്ന ഹൈന്ദവ വിരുദ്ധ നീക്കമാണ്‌ പുറത്ത് വരുന്നത്. മുമ്പ് യുവതീ പ്രവേശന വിവാദം ഉണ്ടായപ്പോൾ മുസ്ളീം യുവതിയായ രഹ്ന ഫാത്തിമ ആയിരുന്നു ക്ഷേത്രത്തിൽ ബലമായി കയറാൻ എല്ലാ നീക്കവും നറ്റത്തിയത്. രഹ്ന ഫാത്തിമയുടെ ആർത്തവ പാഡ് വരെ അന്ന് അവർ കൊണ്ടുവന്ന കെട്ടിൽ ഉണ്ടായിരുന്നു. ഇത് ചുമന്നതാകട്ടേ ഐ ജിയുടെ നേതൃത്വത്തിൽ ഉള്ള പോലീസും. അതിന്റെ തനിയാവർത്തനങ്ങൾ ആവർത്തിക്കുന്നതോടെ ശബരിമല ലക്ഷ്യമാക്കി നടക്കുന്ന ജിഹാദാണ്‌ പുറത്ത് വരുന്നത്. ഹിന്ദു ആരാധനാ സ്ഥലത്ത് ഹൈന്ദവ രീതിയിൽ പൂജകളും പ്രസാദവും നടക്കാതെ വരുമ്പോൾ ഭക്തർക്ക് അവരുടെ വിശ്വാസം അനുസരിച്ചുള്ള ഫലം കിട്ടില്ല.

അരവണ പായസത്തിനായി ഉപയോഗിക്കുന്ന ശർക്കര പായസത്തിലാണ്‌ ഹലാൽ മുദ്ര.സ്വകാര്യ കമ്പനികള്‍ക്കാണ് ശര്‍ക്കര നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയത്. ഹലാലിനെതിരെ പ്രതിഷേധം ഉടലെടുത്തിരിക്കുന്നതിനിടെയാണ് ശബരിമലയില്‍ തന്നെ ഉപയോഗിക്കുന്ന ശര്‍ക്കര ഹലാല്‍ മുദ്ര പതിപിച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തുപ്പൽ ഭക്ഷണത്തിൽ ചേർത്ത് നല്കുന്ന സംഭവങ്ങൾ വന്നതോടെ ഭക്തർ ആശങ്കയോടെയാണ്‌ ഇതെല്ലാം നോക്കി കാണുന്നത്. ഇന്ത്യൻ സംസ്കാരത്തിലും ക്ഷേത്ര ആചാരങ്ങളിലും കടന്നു കയറ്റത്തിനു വാതി തുറന്നിടുകയാണ്‌ കേരളം.ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു ഉത്പ്പന്നം തന്നെ സന്നിധാനത്ത് പ്രസാദം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഭക്തരില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ പഴകിയ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലത്തില്‍ മറിച്ചു വിറ്റിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം.  ഹലാല്‍ മുദ്രയുള്ള ശര്‍ക്കരയായിരുന്നു ഇതും. ഉപയോഗ ശൂന്യമാണെന്ന് ഫുഡ് സേഫ്റ്റിയുടെ അടക്കം സര്‍ട്ടിഫിക്കറ്റ് ഉള്ള ശര്‍ക്കരയാണ് മറിച്ചു വിറ്റിരിക്കുന്നത്.

കിലോയ്ക്ക് 16.30 രൂപയ്ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റിരിക്കുന്നത്. 36 രൂപയ്ക്ക് വാങ്ങിയ ശര്‍ക്കരയായിരുന്നു ഇത്. ഇവ പമ്പയിലേയും സന്നിധാനത്തേയും ഗോഡൗണുകളില്‍ മുഴുവനായും കെട്ടിക്കിടക്കുന്നത് ഇത്തരത്തില്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര പാക്കറ്റുകളാണ്.

എന്നാല്‍ ഹലാല്‍ മുദ്രയുള്ള ശര്‍ക്കര വാങ്ങിയത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള ശര്‍ക്കര ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്ത കര്‍മ്മം കൂടി നടത്തേണ്ടിയിരിക്കുന്നു. ഹലാല്‍ മുദ്രപതിപ്പിച്ച ശര്‍ക്കര സര്‍ക്കാര്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതില്‍ സാമ്പത്തിക ലാഭം ആണെങ്കില്‍ ഗുണമേന്മ കുറഞ്ഞ ഉത്പ്പന്നങ്ങളാണ് നല്‍കുന്നതെങ്കില്‍ ഭക്തര്‍ എന്ത് വിശ്വാസത്തിലാണ് ഇവ വാങ്ങിക്കുക. സര്‍ക്കാരിന് ഉത്തരവാദിത്തം സ്വന്തം പാര്‍ട്ടിയോട് മാത്രമാണ്. അവര്‍ നിയമിക്കുന്നവര്‍ക്കും ഇത് പോലെയാണ് ഭക്തരോട് ഇവര്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പ്രതികരിച്ചു.

Karma News Editorial

Recent Posts

തന്നെ തിരിച്ചറിഞ്ഞില്ല, വിദ്യാർത്ഥിയെ നടുറോഡിലിട്ട് മർദിച്ചു, ഗുണ്ട ഷിജു അറസ്റ്റിൽ

കൊല്ലം : വിദ്യാർഥിയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കു​കയും ചെയ്തു കടന്നു കളഞ്ഞ ​ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ…

11 mins ago

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍…

29 mins ago

കേരളത്തിലെ 15,600 മൊബൈൽ കണക്ഷനുകൾക്ക് പൂട്ട് വീഴും, നടപടിയെടുക്കാൻ കേന്ദ്രം

ന്യൂഡൽ‌ഹി : സംസ്ഥാനത്തെ 15,600 മൊബൈൽ കണക്ഷനുകൾക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. വ്യാജ രേഖകൾ ഉപയോ​ഗിച്ച് എടുത്തതെന്ന് സംശയിക്കുന്ന കണക്ഷനുകൾക്കെതിരെയാണ് നടപടി.…

34 mins ago

വീണ്ടും ബാർ കോഴ? ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം, അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ്…

60 mins ago

ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

1 hour ago

ഇടതോരം ചേർന്ന് നടക്കുന്ന ഒറ്റ കാരണം കൊണ്ട് എല്ലാ ഊളത്തരങ്ങൾക്കും പ്രിവിലേജ് കിട്ടുന്ന സിൽമ നടനാണ് വിനായകൻ- അഞ്ജു പാർവതി

സന്തോഷ് ജോർജ് കുളങ്ങരയെ അധിഷേപിച്ചുകൊണ്ട് നടൻ വിനായകൻ പങ്കുവച്ച പോസ്റ്റിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനം. ഇടതോരം ചേർന്ന്…

2 hours ago