kerala

ഒരു രൂപ പോലും ഇനി കേരളത്തില്‍ നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി- കിറ്റക്‌സ് എം ഡി

കൊച്ചി : മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നും കിറ്റക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ഇനി ഒരിക്കലും ഒരു രൂപ പോലും കേരളത്തില്‍ മുടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ എംഎല്‍എമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം.

രാജകീയ സ്വീകരണമാണ് തനിക്ക് തെലങ്കാനയില്‍ ലഭിച്ചത്. ആദ്യഘട്ടത്തില്‍ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ബാക്കി കാര്യങ്ങള്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമാണ് കൂടുതല്‍ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും രണ്ട് പാര്‍ക്കുകളാണ് തെലങ്കാനയില്‍ കണ്ടത്. ഒന്ന് ടെക്‌സറ്റൈയില്‍സിന് വേണ്ടി വാറങ്കലും മറ്റേത് ജനറല്‍പാര്‍ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന നല്‍കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎല്‍എയോടാണ്. കൂടാതെ എറണാകുളം ജില്ലയില്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എംഎല്‍എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂര്‍ എം എല്‍ എ, മൂവാറ്റുപുഴ എംഎല്‍എ, തൃക്കാക്കര എംഎല്‍എ, എറണാകുളം എംഎല്‍എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എല്‍ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

Karma News Network

Recent Posts

മൂന്നാം ഘട്ട വോട്ടെടുപ്പ്, പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി, 93 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഗാന്ധിനഗർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് രാജ്യം വിധി എഴുതുമ്പോൾ, അഹമ്മദാബാദിലെത്തി വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിലെ നിഷാൻ…

12 mins ago

എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് ബിഗ് ബോസിലുണ്ടായിരുന്ന 18 ദിവസവും- ഒമര്‍ ലുലു

ബിഗ് ബോസ് ഷോയില്‍ താൻ നേരിട്ട സമ്മർദ്ദങ്ങള്‍ തുറന്നു പറഞ്ഞു സംവിധായകൻ ഒമർ ലുലു. ബിഗ് ബോസ് സീസണ്‍ 5ലെ…

28 mins ago

അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തി, തൃശൂരിൽ യുവതി പിടിയിൽ

തൃശൂർ : അരി സഞ്ചിക്കുള്ളിൽ കഞ്ചാവുമായെത്തിയ സ്ത്രീ പൊലീസിന്റെ വലയിൽ. ഒറിഷയിലെ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ്…

32 mins ago

കഞ്ചിക്കോട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞു, ക്രെയിന്‍ ഉപയോഗിച്ച് മാറ്റി

കഞ്ചിക്കോട്ട് ട്രെയിൻ തട്ടി വീണ്ടും കാട്ടാന ചരിഞ്ഞു. പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട…

1 hour ago

57കാരി പെട്ടെന്ന് മൂന്ന് വയസുകാരിയെ പോലെയായി, സ്വന്തം പേരു പോലും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, കനകലതയുടെ അവസാനനാളുകളിങ്ങനെ

നടി കനകലതയുടെ മരണവാർത്ത കേട്ട അമ്പരപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. കുറച്ചേറെ നാളുകളായി സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഇല്ലെങ്കിലും മലയാള സിനിമയ്ക്ക് മറക്കാനാവാത്തൊരു…

2 hours ago

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു, സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള…

2 hours ago