Home crime മുന്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും ചന്ദനമരം മോഷണം പോയി

മുന്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും ചന്ദനമരം മോഷണം പോയി

മുന്‍ എംഎല്‍എയുടെ വീട്ടില്‍ നിന്നും ചന്ദനം മരം മോഷ്ടിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്റെ വീട്ടില്‍ നിന്നുമാണ് ചന്ദന മരം മോഷ്ടിക്കപ്പെട്ടത്. ബേക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

മോഷണം പോയ ചന്ദന മരം പിന്നീട് മോഷ്ടക്കളുടെ വാടക വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. നാല് പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നില്‍ 30 വര്‍ഷം പഴക്കമുള്ള ചന്ദനമാണ് മോഷ്ടക്കള്‍ മുറിച്ച് കടത്തിയത്. ചന്ദനമരത്തിന് ഒരു ലക്ഷം രൂപ വില വരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നല്ല മഴയായതിനാല്‍ മരം മുറിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നില്ല.

പുലര്‍ച്ചെനാല് പേര്‍ വീട്ടിന് മുന്നിലൂടെ ആയുധങ്ങളുമായി പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു.