മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. സന്തോഷിന്റെ പല വാക്കുകളും പിന്നീട് ചർച്ചയായിരുന്നു. നിത്യ മേനോൻ ഉൾപ്പെടെയുള്ള നടികളോട് തോന്നിയ പ്രണയവും വ്യക്തമാക്കിയിരുന്നു.
ഇപ്പോളിതാ സന്തോഷ് വർക്കിയുടെ പുതിയ പോസ്റ്റ് വൈറൽ. മഞ്ജു വാര്യർ എന്റെ സ്വപ്ന ജീവിത പങ്കാളി എന്നാണ് സന്തോഷ് വർക്കി ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒരുപാട് പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
‘മഞ്ജുവും താനും ഒരേ അവസ്ഥയിലാണ്. അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും’ മുൻപ് സന്തോഷ് വർക്കി അന്ന് പറഞ്ഞിരുന്നു.
എൻജിനീയർ ആയ സന്തോഷ് വർക്കി ഇപ്പോൾ ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. മോഹൻലാലിന്റെ എല്ലാ സിനിമകളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുകയും മോഹൻലാലിനുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് വർക്കി.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…