entertainment

മഞ്ജു ചേച്ചിയുടെ വസ്ത്രം വേണമെന്ന് പറഞ്ഞ് കരഞ്ഞു, സരയു പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സരയു മോഹന്‍.സിനിമകളിലൂടെയും സീരിയലുകളിലൂടെയും നടിയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.ഇപ്പോള്‍ കുട്ടിക്കാലത്തെ ചെറിയ വാശികളുടെ മനോഹകമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സരയു.ഈ പുഴയും കടന്ന് സിനിമയില്‍ മഞ്ജു വാര്യര്‍ ധരിച്ച അതേ പാവാടയും ബ്ലൗസും വേണമെന്ന് പറഞ്ഞ് കരഞ്ഞ കഥയാണ് നടി ഇപ്പോള്‍ പറയുന്നത്.

സരയുവിന്റെ വാക്കുകള്‍ ഇങ്ങനെ,ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസ്സില്‍ തോന്നിയത്.പിന്നെ വാശിയുടെയും അലറികരച്ചിലിന്റെയും മുഖം വീര്‍പ്പിച്ചു നടക്കലിന്റെയും ദിവസങ്ങള്‍.സമരം വിജയം കണ്ടു,പച്ചാളത്ത്,സിന്ദൂരം ടെസ്‌റ്റൈല്‍സില്‍ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു…പിന്നെ മഞ്ജുവാര്യര്‍ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ എന്ന് പാടി നടപ്പായി…സ്‌കൂളില്‍ അതിട്ട് പാട്ടുപാടി(അന്ന് ഞാന്‍ പാട്ടുകാരിയും ആയിരുന്നു,പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാന്‍ സ്വയം ആ പരിപാടി നിര്‍ത്തി)പാവാടയും ബ്ലൗസും വേറെ കുറേ വന്നു, സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത അത്ര ഡ്രസ്സുകള്‍ കൈയ്യില്‍ വന്ന് ചേര്‍ന്നു.

മഞ്ജു ചേച്ചി വീണ്ടും സിനിമയില്‍ എത്തി,ഞാനും കറങ്ങിതിരിഞ്ഞു സിനിമയുടെ ഓരത്ത് ചെന്നെത്തി,സിനിമകളില്‍,ഓണം ഫോട്ടോഷൂട്ടുകളില്‍ പല നിറങ്ങളില്‍ പാവാടയും ബ്ലൗസ്സുകളും ഇട്ടു,എന്നാലും ഓറഞ്ച് ബ്ലൗസ് കാണുമ്പോള്‍ ഒരിഷ്ടമാണ്,ആദ്യമായി സ്വന്തമായതിനോടുള്ള ഒരു ഇഷ്ടമുണ്ടല്ലോ,ലത്…. ഓരോരോ ഭ്രാന്തുകള്‍!

Karma News Network

Recent Posts

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

16 mins ago

പ്രധാന നടിമാരൊഴികെ ആര്‍ക്കും ബാത്ത് റൂം പോലും ഉണ്ടാകില്ല- സിനിമ ജീവിതത്തെക്കുറിച്ച് മെറീന

ഏതാനും ദിവസം മുൻപ് നടി മെറീന മൈക്കിൾ ഒരഭിമുഖത്തിനിടെ ഇറങ്ങിപ്പോയത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയുടെ ലൊക്കേഷനിൽ പുരുഷന്മാർക്ക് കാരവനും…

32 mins ago

ഡ്യൂട്ടിക്ക് മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ പരിശോധന കർശനമാക്കി, കൂട്ട അവധിയെടുത്ത് കെഎസ്ആർടിസി ജീവനക്കാർ

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ…

34 mins ago

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവല്ല: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാരയ്ക്കല്‍ ചുള്ളിക്കല്‍ വീട്ടില്‍ ബോസ്ലേ മാത്യുവിന്റെ മകന്‍ ബൈജു(42)വാണ് മരിച്ചത്. ശാരീരികാവശതകള്‍…

42 mins ago

ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…

1 hour ago

ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണു, ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…

1 hour ago