entertainment

ആദ്യ ഭാര്യയുടെ ആത്മഹത്യ, രണ്ടാം വിവാഹം, ജീവിതം മാറ്റി മറിച്ചത് മോഹൻലാൽ

ഏത് വേഷവും ഒരു സംവിധാനയകന് വിശ്വസിപ്പിച്ച് ഏൽപ്പിക്കാവുന്ന നടനാണ് സിദ്ദിഖ്. വില്ലൻ കഥാപാത്രങ്ങളും കോമഡി വേഷങ്ങളും അനായാസം ചെയ്ത് മികവുറ്റതാക്കുന്ന താരം. സിദ്ദിഖിന്റെ കുടുംബജിവിതത്തിലുണ്ടായ പ്രശ്നങ്ങളും തുടർന്നുണ്ടായ രണ്ടാം വിവാഹവും താരം പ്രേഷകരുമായി പലതവണ പങ്കുവെച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിൽ മോഹൻലാലിന്റെ ഇടപെടലും തുടർന്നുണ്ടായ അനുഭവങ്ങളും അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്. ആ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ വിളിക്കുന്നത് ആദ്യ ഭാര്യയുടെ മരണ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന സമയത്തായിരുന്നു.

കന്മദത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു. ആ തീരുമാനത്തിൽ എത്തിയത് ലാലിന്റെ നിർബന്ധപ്രകാരമായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്‌നമോ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള സഹാചര്യമോ ഉണ്ടായാൽ ഞാൻ പറയുന്നത് എല്ലാം കേട്ടതിന് ശേഷമാണ് ലാൽ മറുപടി പറയുക. അത് മാത്രമല്ല നമ്മള് പറയുന്നത് ഇത്രയും കേട്ട് കൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യൻ ഉണ്ടാവില്ല.

ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതായിരുന്നു. അതേ പറ്റി ഒരുപാട് പരാതികളും വിമർശനങ്ങളും താൻ നേരിട്ടു. അതോടെ ആളുകൾക്ക് എന്നോട് അമർഷം ഉണ്ടായിരിക്കും. ഇനി ഒരു ജീവിതം ഉണ്ടാവുമോന്ന് ഞാൻ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്നും ലോകത്ത് ആദ്യമായിട്ടാണോ ഒരാളുടെ ഭാര്യ ആത്മഹത്യ ചെയ്യുന്നത്, അല്ലെങ്കിൽ ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങൾ എന്തോരം ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. അങ്ങനെ വിചാരിക്കരുത്. പിന്നെ ഇതൊന്നും എപ്പോഴും റിപ്പീറ്റ് ചെയ്യുന്ന കാര്യങ്ങളല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തമാണെന്നും അതെല്ലാം പോസിറ്റീവായി എടുക്കണമെന്നും ലാൽ പറഞ്ഞു.

ഇനി നല്ലൊരു ജീവിതം തുടങ്ങുണമെന്നും ലാൽ പറഞ്ഞു. എന്റെയുള്ളിലെ ഒരുപാട് കോംപ്ലെക്‌സുകൾ മാറി. എന്നെ കഴുകി എടുത്ത മറ്റൊരു വ്യക്തിയായി ഞാൻ മാറി. അത് ലാലിന്റെ അടുത്ത് വെറുതേ പോയിരുന്ന് സംസാരിച്ചാൽ തന്നെ അങ്ങനെയുള്ള ചില സംഗതികൾ വരും. ഞാൻ സിനിമയിൽ വരുന്ന സമയത്തും ഇവരൊക്കെ സൂപ്പർ താരങ്ങളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയായിട്ടാണ് ഞാൻ കാണുന്നതെന്നും സിദ്ദിഖ് പറയുന്നു.

Karma News Network

Recent Posts

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

8 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

8 mins ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

45 mins ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

46 mins ago

പരാതിക്കാർ മേയറും എംഎൽഎയുമാണെന്ന് കരുതി ഡ്രൈവറെ പിരിച്ചുവിടാനാകില്ല, ൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…

1 hour ago

വെള്ള ടീഷര്‍ട്ടും ബ്‌ളൂ ജീന്‍സും അണിഞ്ഞ് മമ്മൂക്ക, നിങ്ങള്‍ ഇതെന്തു ഭാവിച്ചാണ് എന്ന് ആരാധകര്‍

മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്‍റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…

1 hour ago