topnews

സിദ്ധാർത്ഥന്റെ മരണം, ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

കൊല്ലം : പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് സർക്കാർ. ഡീൻ എം കെ നാരായണനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ‌ ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.

‘വാർഡൻ എന്ന നിലയിൽ ഹോസ്റ്റലിൽ ഉണ്ടായിരിക്കണം, ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ സ്വന്തം ചുമതല നിർവഹിക്കണം. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല’- മന്ത്രി പ്രതികരിച്ചു. ഹോസ്റ്റലിൽ സിസിടിവി ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി നിർദേശിച്ചു.

സംഭവത്തിൽ ദീൻ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. സിദ്ധാർത്ഥിന്റെ മരണത്തിൽ തന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെനന്നായിരുന്നു ഡീൻ എം.കെ നാരായണന്റെ പ്രതികരണം. ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തിൽ അത് വിഷയമായിരുന്നില്ല. ഇപ്പോൾ സെക്യൂരിറ്റി പ്രശ്‌നമുണ്ട്.

എന്നാൽ എല്ലാ ദിവസവും തനിക്ക് പോയി ഹോസ്റ്റലിലെ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ല എന്ന ധിക്കാരപരമായ മറുപടിയാണ് അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

karma News Network

Recent Posts

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി

കെ എസ് യു സംസ്ഥാന ക്യാമ്പിൽ പ്രവർത്തകർ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ ആണ്‌ കൂട്ട…

3 mins ago

അമ്മക്ക് ഷഷ്ടിപൂർത്തി, ആശംസകളുമായി അമൃതയും അഭിരാമിയും

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും…

25 mins ago

ഹിന്ദു ഐക്യവേദി ഇല്ലാതാകുമോ? ലയിക്കുമോ? വി.എച്.പി പ്രസിഡന്റ് വിജി തമ്പി

അയോധ്യ പ്രശ്നത്തിന് ശേഷം കേരളത്തിൽ വിശ്വഹിന്ദു പരിഷത്ത് വളരെ പിന്നോട്ടു പോയതെന്ന് വി.എച്.പി സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് വിജി തമ്പി . അയോധ്യ…

52 mins ago

135 കി.മി വേ​ഗതയിൽ വൻ ചുഴലികാറ്റ് വരുന്നു,394 വിമാനം റദ്ദാക്കി

ബംഗാൾ തീരത്ത് വൻ ചുഴലികാറ്റ് മുന്നറിയിപ്പ്. 135 കിലോമീറ്റർ വേഗതയിൽ അടിക്കുന്ന ചുഴലിയിൽ വൻ നാശം ഉണ്ടാകാൻ സാധ്യതാ മുന്നറിയിപ്പ്…

1 hour ago

മദ്യപിക്കാന്‍ പണം നല്‍കിയില്ല,അമ്മയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. നൂലിയോട് സ്വദേശി മനോജാണ് മദ്യപിക്കാന്‍ പണം നല്‍കാത്തതിന്…

2 hours ago

ബിഗ് ബോസിനെ കാണുന്നത് ദൈവം തന്നെ സമ്മാനം ആയിട്ട്, പുറത്താകലിന് പിന്നാലെ അപ്സര

19 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചപ്പോള്‍ അക്കൂട്ടത്തില്‍ പ്രേക്ഷകരുടെ പരിചിതമുഖങ്ങളിലൊന്നായിരുന്നു അപ്സര രത്നാകരന്‍. സാന്ത്വനം എന്ന…

2 hours ago