സിദ്ധാർത്ഥന്റെ മരണം, ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം

കൊല്ലം : പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒടുവിൽ നടപടിയെടുത്ത് സർക്കാർ. ഡീൻ എം കെ നാരായണനെയും അസിസ്റ്റന്റ് വാർഡനെയും സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ‌ ജെ ചിഞ്ചുറാണി. ഡീനിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.

‘വാർഡൻ എന്ന നിലയിൽ ഹോസ്റ്റലിൽ ഉണ്ടായിരിക്കണം, ജീവനക്കാരുടെ കുറവിനെക്കുറിച്ച് ഡീൻ പറയേണ്ട ആവശ്യമില്ല. ഡീൻ സ്വന്തം ചുമതല നിർവഹിക്കണം. ഡീൻ ഉത്തരവാദിത്തം നിർവഹിച്ചില്ല’- മന്ത്രി പ്രതികരിച്ചു. ഹോസ്റ്റലിൽ സിസിടിവി ക്യാമറാ നിരീക്ഷണം ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി നിർദേശിച്ചു.

സംഭവത്തിൽ ദീൻ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. സിദ്ധാർത്ഥിന്റെ മരണത്തിൽ തന്റെ ഭാ​ഗത്ത് വീഴ്ചയില്ലെന്നും സെക്യൂരിറ്റി സർവീസല്ല ഡീനിന്റെ പണിയെനന്നായിരുന്നു ഡീൻ എം.കെ നാരായണന്റെ പ്രതികരണം. ഹോസ്റ്റലിൽ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്‌നമൊന്നുമില്ലാത്ത സാഹചര്യത്തിൽ അത് വിഷയമായിരുന്നില്ല. ഇപ്പോൾ സെക്യൂരിറ്റി പ്രശ്‌നമുണ്ട്.

എന്നാൽ എല്ലാ ദിവസവും തനിക്ക് പോയി ഹോസ്റ്റലിലെ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ല എന്ന ധിക്കാരപരമായ മറുപടിയാണ് അദ്ധേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.