entertainment

ഭര്‍ത്താവിന് മുന്നില്‍ തന്റെ ആദ്യ ക്രഷ് ആരെന്ന് വെളിപ്പെടുത്തി സൗഭാഗ്യ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളായ സൗഭാഗ്യ സോഷ്യല്‍ ലോകത്ത് വലിയ താരമാണ്. ടിക് ടോക്, ഡബ്‌സ്മാഷ് റാണി എന്നാണ് സൗഭാഗ്യ അറിയപ്പെടപുന്നത് തന്നെ. അടുത്തിടെയായിരുന്നു സൗഭാഗ്യയുടെ വിവാഹം. സുഹൃത്തും താരാ കല്യാണിന്റെ ഡാന്‍സ് വിദ്യാര്‍ത്ഥിയും ആയിരുന്ന അര്‍ജുന്‍ ആയിരുന്നു സൗഭാഗ്യയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. വലിയ ആഘോഷപരമായിട്ട് ആയിരുന്നു വിവാഹം നടന്നത്.

സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹം നടന്നത് ഫെബ്രുവരി 19,20 തീയതികളില്‍ ആയിരുന്നു. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് താലികെട്ട് നടത്തി. മാല മാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലില്‍ വെച്ചും നടത്തി. വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ആഘോഷവും വിപുലമായി നടത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് അര്‍ജുനൊപ്പമുള്ള സൗഭാഗ്യയുടെ ഒരു വീഡിയോയാണ്. വീഡിയോയുടെ ചെറിയ ഭാഗം സൗഭാഗ്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൗഭാഗ്യയ്ക്ക് ആദ്യം ക്രഷ് തോന്നിയ പുരുഷന്‍ ആരാണെന്ന് ചോദ്യം. ഉത്തരം സൗഭാഗ്യയും അര്‍ജുനും പറയണം. സൗഭാഗ്യയോട് ഉത്തരം കടലാസില്‍ എഴുതാന്‍ ആവശ്യപ്പെട്ട അവതാരക അര്‍ജുനോട് ചോദ്യം നേരിട്ട് ചോദിക്കുകയായിരുന്നു. അയ്യോ എനിക്ക് തന്നെ അറിയില്ലല്ലോ ദൈവമേ… എന്നുളള കമന്റോട് കൂടിയാണ് സൗഭാഗ്യ ഉത്തരം എഴുതിയത്. ‘കൂടെ ഡാന്‍സ് ചെയ്തിരുന്ന ഒരു പയ്യന്‍ ആണെന്നാണ് എന്റെ വിശ്വാസം’ എന്ന് അര്‍ജുന്‍ മറുപടി പറഞ്ഞു. അത് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ’ എന്ന് സൗഭാഗ്യ മറുപടിയും പറഞ്ഞു. എന്നാല്‍ അര്‍ജുന് ആളെ പിടി കിട്ടിയില്ല. പേര് പറയണമെന്ന് അവതാരക പറഞ്ഞപ്പോള്‍ അയാളിപ്പോള്‍ കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ടാകുമെന്നാണ് സൗഭാഗ്യ മറുപടി പറഞ്ഞത്.

മാധവന്‍ എന്നാണ് സൗഭാഗ്യ ഉത്തരം എഴുതിയത്. നടന്‍ മാധവനെ തന്നെയാണ് സൗഭാഗ്യ ഉദ്ദേശിച്ചത്. ഇതോടെ മാധവന്‍ വിവാഹം ചെയ്തതാണോ എന്നായി സൗഭാഗ്യയുടെ സംശയം. അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മോനുണ്ട്’ എന്ന് അര്‍ജുന്‍ പറഞ്ഞു. ഈ രസകരമായ വീഡിയോയാണ് വൈറലാകുന്നത്.

Karma News Network

Recent Posts

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

13 mins ago

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കൂട്ടഅവധി, 14 പേർക്കെതിരെ നടപടിയെടുത്തു

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ കൂട്ടഅവധി എടുത്ത സംഭവത്തിൽ 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ 2024…

26 mins ago

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

52 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

1 hour ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

1 hour ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

2 hours ago