entertainment

സിനിമയില്‍ സജീവമാകാത്തത് അമ്മയുടെ ആ ഉപദേശം കാരണം, ശ്രാവണ്‍ പറയുന്നു

മലയാളികളുടെ പ്രിയ നടന്‍ മുകേഷിന്റെയും ആദ്യ ഭാര്യയും നടിയുമായ സരിതയുടെയും മകനാണ് ശ്രാവണ്‍. കല്യാണം എന്ന ചിത്രത്തില്‍ നായകനായി ശ്രാവണ്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ നടനെ സിനിമകളില്‍ ഒന്നും ആരും കണ്ടില്ല. പിന്നീട് സിനിമകളില്‍ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ ശ്രാവണ്‍.

ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളിയാണ്. ഈ സമയത്ത് സിനിമയ്ക്ക് അല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നല്‍കിയ ഉപദേശം എന്ന് ശ്രാവണ്‍ പറയുന്നു. അതിനാലാണ് സിനിമകളില്‍ പിന്നീട് തന്നെ കാണാഞ്ഞതെന്നും ശ്രാവണ്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രാവണ്‍ തന്റെ അനുഭവങ്ങളും അമ്മ നല്‍കിയ ഉപദേശവും പങ്കുവെച്ചത്.

കല്യാണം എന്ന ചിത്രത്തിന് ശേഷവും കുറെയേറെ സിനിമ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ഉപദേശമാണ് തത്കാലം സിനിമ മാറ്റി വെച്ച് കോവിഡ് പോരാട്ടത്തിന് ഇറങ്ങാന്‍ ഉള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത് എന്നും ശ്രാവണ്‍ മുകേഷ് പറയുന്നു. റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ഉന്നതരായ അറബികള്‍ പുലര്‍ത്തുന്ന മര്യാദ നമ്മള്‍ ഇന്ത്യക്കാര്‍ പലപ്പോഴും കണ്ടു പഠിക്കണം എന്നും ശ്രാവണ്‍ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തതായി ഒരു തമിഴ് സിനിമയിലാണ് ശ്രാവണ്‍ നായകനായി എത്താനൊരുങ്ങുന്നത്.

Karma News Network

Recent Posts

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

8 mins ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

43 mins ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

1 hour ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

2 hours ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

3 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

3 hours ago