Home kerala സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചു, സംഭവം തലസ്ഥാനത്ത്

സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചു, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ്. സുരേന്ദ്രന്‍ (55) ആണ് കാല്‍വഴുതി കിണറ്റില്‍ വീണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് കിണറിനുള്ളില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.

അതേസമയം, കോട്ടയത്ത് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഹാഷിം(39) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിനി താമസിക്കുന്ന കോട്ടയത്തെ വലഞ്ചുകുഴി മുസ്ലീം പള്ളിക്ക് സമീപത്തെ വീട്ടിൽ ആയിരുന്നു സംഭവം.

ഇവിടെ എത്തിയ ഹാഷിം, ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മില്‍ വിവാഹബന്ധം വേര്‍പിരിയുന്നതിനുള്ള കേസ് കോടതിയില്‍ നടക്കുന്നുണ്ടായിരുന്നു.

കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കുന്നതായി സിനി പോലീസില്‍ പരാതി നല്‍കിയിരുന്നു. 2010-ല്‍ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.