entertainment

അച്ഛനുണ്ടായിരുന്നെങ്കിൽ ബ്രൊ ഡാഡി ഇഷ്ടപ്പെടുമായിരുന്നു- സുപ്രിയ

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ബ്രൊ ഡാഡി. ഇന്ന് പുലർച്ചെയാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വൈകാരികമായ കുറിപ്പിലൂടെ പൃഥ്വിരാജിന് നന്ദി പറഞ്ഞിരിക്കുകയാണ് നിർമ്മാതാവും ഭാര്യയുമായ സുപ്രിയ.

കുറിപ്പിങ്ങനെ,

ബ്രൊ ഡാഡി. അല്ലിയുടെ (അലംകൃത) പ്രിയപ്പെട്ട ബ്രൊ ഡാഡിക്ക് ചിത്രം സമർപ്പിക്കുന്നു. നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കിൽ സിനിമ ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹമാണ് യാഥാർത്ഥ ബ്രൊ ഡാഡി,”

‘ബ്രൊ ഡാഡി’യിൽ പൃഥ്വിയ്ക്കും മോഹൻലാലിനും പുറമെ ലാലു അലക്സും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹ, കല്യാണി പ്രിയദർശൻ, മീന, ജഗദീഷ്, സൗബിൻ ഷാഹിർ, ഉണ്ണി മുകുന്ദൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫറിന് ശേഷം പ‍ൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രവും കൂടിയാണ് ‘ബ്രൊ ഡാഡി’. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രോജക്റ്റ് ഡിസൈൻ നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജമാണ്. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹൻ. കലാസംവിധാനം മോഹൻദാസ്.

Karma News Network

Recent Posts

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

7 mins ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

1 hour ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

2 hours ago

യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചു, പ്രതി പിടിയിൽ

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച പ്രതി പിടിയിൽ.നോയിഡയിലെ ബരോള നിവാസി ശ്യാം കിഷോർ ഗുപ്തയാണ് അറസ്റ്റിലായത്. ജനങ്ങളിൽ…

2 hours ago

ഇ.പി.ജയരാജൻ ഒരു തെറ്റും ചെയ്തില്ല, ഇഷ്ടമുള്ള രാഷ്ട്രീയം സെലക്ട് ചെയ്യാം

തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി…

2 hours ago

രാജ്യത്തിനായി പരിശ്രമിക്കണമെന്നോ ജനങ്ങളെ സേവിക്കണമെന്നോ ആഗ്രഹമില്ലാതെ പരസ്പരം തമ്മിലടിക്കുന്നു, ഇൻഡി സഖ്യത്തിനെതിരെ ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: പ്രത്യേക കാഴ്ചപ്പാടുകളില്ലാതെ പരസ്പരം തമ്മിലടിക്കുന്നവരാണ് ഇൻഡ്യ സഖ്യമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. പാർട്ടിക്കുള്ളിൽ തന്നെ ചേരി…

3 hours ago