kerala

സ്വർണ്ണ ചെങ്കോലിന്റെ ചിത്രം ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രമാക്കി സുരേഷ് ഗോപി, അഭിനന്ദിച്ച് ആരാധകർ

തിരുവനന്തപുരം. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോല്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സ്വര്‍ണ ചെങ്കോല്‍. ഇപ്പോള്‍ ബിജെപി നേതാവും നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി ചെങ്കോലിന്റെ ചിത്രം സ്വന്തം ഫെയ്‌സ്ബുക്ക് ചിത്രമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

അക്ഷരം തെറ്റാതെ വിളിക്കണം ഇതാണ് ഹീറോ, സിനിമയിലും ജീവിതത്തിലും എന്ന് നിരവധി പേര്‍ ചിത്രത്തിന് താഴെ കുറിക്കുന്നു. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘടന സമയം സ്പീക്കറുടെ ഇരിപ്പടത്തിന് മുന്നില്‍ ചരിത്രപരമായ നന്ദികേശ്വരമുദ്രയുള്ള ചൊങ്കോല്‍ പ്രധാനമന്ത്രി സ്ഥാപിക്കും.

ഈ ചെങ്കോല്‍, ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യക്കാര്‍ക്ക് അധികാരം കൈമാറിയതിന്റെ അടയാളമാണ്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ബ്രിട്ടീഷുകാര്‍ കൈമാറിയതായിരുന്നു ഇത്.”നീതി” എന്നര്‍ത്ഥം വരുന്ന ”സെമ്മായി” എന്ന തമിഴ് വാക്കില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു പ്രധാനമന്ത്രി നെഹ്റുവിനോട് ചോദിച്ച ലളിതമായ ഒരു ചോദ്യത്തോടെ യാണ് അധികാര കൈമാറ്റത്തിന്റെ ചെങ്കോല്‍ ചരിത്രം തുടങ്ങുന്നത്.സെങ്കോള്‍ എന്നായിരുന്നു തമിഴ്വാക്കില്‍ അന്ന് അധികാര കൈമാറ്റത്തിന്റെ ഈ സുവര്‍ണ്ണ അറ്റയാളത്തേ പേരിട്ട് വിളിച്ചത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അധികാര കൈമാറ്റം എങ്ങിനെ ആയിരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് മൗണ്ട് ബാറ്റണ്‍ ജവഹര്‍ലാല്‍ നെഹ്രുവിനോട് ചോദിച്ചിരുന്നു.പ്രധാനമന്ത്രി നെഹ്റു പിന്നീട് ഉപദേശത്തിനായി രാജ്യത്തിന്റെ അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സമീപിച്ചു. രാജഗോപാലാചാരി പ്രധാനമന്ത്രി നെഹ്റുവിനോട് പറഞ്ഞു, അധികാരത്തില്‍ വരുമ്പോള്‍ മഹാപുരോഹിതന്‍ ഒരു പുതിയ രാജാവിന് ചെങ്കോല്‍ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച്.

രാജാജി, ചോളരുടെ ഭരണകാലത്ത് ഈ പാരമ്പര്യം പിന്തുടര്‍ന്നിരുന്നുവെന്നും രാജാജിയില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. ഇത് നെഹ്രു മൗണ്ട് ബാറ്റണോട് പറഞ്ഞു. തുടര്‍ന്ന് ചരിത്രമുഹൂര്‍ത്തത്തിനായി ഒരു ചെങ്കോല്‍ ക്രമീകരിക്കാന്‍ രാജഗോപാലാചാരിട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോല്‍ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജാജി ഇന്നത്തെ തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ദൗത്യം ഏറ്റെടുത്തു. തിരുവടുതുരൈ മഠാധിപതിയുടെ നിര്‍ദ്ദേശനുസരണം അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് ചെങ്കോല്‍ നിര്‍മ്മിച്ചത്.അഞ്ചടി നീളമുള്ള ഇതിന് മുകളില്‍ നീതിയുടെ പ്രതീകമായ ഒരു ‘നന്തി’ കാളയുണ്ട്.

മഠത്തിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ ചെങ്കോല്‍ ആദ്യം മൗണ്ട് ബാറ്റണിന് കാണിക്കാന്‍ നല്കി. സംഗതി ഉഗ്രന്‍ എന്ന മൗണ്ട് ബാറ്റണ്‍ അഭിപ്രായപ്പെട്ടതോടെ ചെങ്കോള്‍ തിരികെ വാങ്ങുകയും പിന്നീട് ഗംഗാ ജലം തളിച്ച് അത് പൂജിക്കുകയുമായിരുന്നു.ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അര്‍ദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പ് ഇത് നെഹ്രുവിനു കൈമാറുകയായിരുന്നു.പ്രധാനമന്ത്രി നെഹ്റു ചെങ്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ ഒരു പ്രത്യേക ഗാനം ആലപിക്കുകയും ചെയ്തു.സെങ്കോളി’ന്റെ ചരിത്രവും പ്രാധാന്യവും പലര്‍ക്കും അറിയില്ല. പുതിയ പാര്‍ലമെന്റില്‍ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

 

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

2 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

3 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

4 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

4 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

6 hours ago