Categories: kerala

സ്വത്തും പണവും മകൾക്ക് കൊടുക്കില്ല, ഞാനും ഭർത്താവും അടിച്ച് പൊളിച്ച് തീർക്കും- ശ്വേത മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല. ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും മകളെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

നമ്മൾ നമ്മളെ ആദ്യം സ്നേഹിക്കണ്ടെ. എന്റെ മകൾ അച്ഛൻ കുട്ടിയാണ്. മകളെ കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം ഓർമവരും. മകൾ പിറന്ന ശേഷമാണ് എനിക്ക് എന്റെ അമ്മയോട് അടുപ്പം കൂടിയത്. ഞാൻ വിവാഹമോചിതായായി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുള്ള വാർത്തകൾ നിരന്തരം വരാറുണ്ട്.’

‘എന്നെ പറ്റി ആര് എന്ത് എഴുതിയാലും എനിക്ക് വിഷയമല്ല. പക്ഷെ എന്റെ കുടുംബത്തെ കുറിച്ച് ആരും പറയുന്നതും എഴുതുന്നതും എനിക്കിഷ്ടമല്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ‌ ഭർത്താവ് വളരെ കൂളാണ്. എന്റെ മോൾ എന്റെ അമ്മയാണ്.’

അച്ഛനും മോളും ഒരു ടീമാണ്. മകളെ ഞാൻ അമ്മയെന്നാണ് വിളിക്കാറുള്ളത്. അഞ്ചിലാണ് മകൾ പഠിക്കുന്നത്. അവൾ ബുക്ക്സ് എഴുതി ഓൺലൈനിൽ ഇട്ടിട്ടുണ്ട്. അവൾ കുറച്ച് ബുദ്ധിജീവിയാണ്. അവൾ നന്നായി വായിക്കാം. സിനിമകൾ മകൾ കാണും.’ ‘അവൾക്ക് അഭിനയിക്കാൻ താൽപര്യമുണ്ടോയെന്നതൊന്നും ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടില്ല. അവൾക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ട്. കളിമണ്ണ് സിനിമയെ കുറിച്ചും പ്രസവത്തെ കുറിച്ചും അവൾക്ക് നന്നായി അറിയാം.’

‘ഞാൻ നിനക്ക് വിദ്യാഭ്യാസം മാത്രം തരും സമ്പാദ്യമോ സ്വത്തോ തരില്ലെന്ന് അവളോട് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഞാനും ഭർത്താവും കൂടി ഇവിടെ തന്നെ പൊടിച്ച് തീർക്കും. മകളെ പറക്കാൻ അനുവദിച്ചാലെ എന്തെങ്കിലും നേടണമെന്ന് അവൾക്ക് തോന്നു.’ ‘വെറുതെയല്ല ഭാര്യയിലൂടെ ഞാനാണ് കേരളത്തിൽ കെട്ടിപ്പിടുത്തം കൊണ്ട് വന്നത്. കൊവിഡ് വന്നപ്പോൾ ഞാൻ കെട്ടിപിടുത്തം നിർത്തി’ ശ്വേത മേനോൻ പറഞ്ഞു.

Karma News Network

Recent Posts

വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള…

16 seconds ago

പാലക്കാട് അസ്ഥികൂടം കണ്ടെത്തി, ഒരു വർഷത്തിലേറെ പഴക്കം

പാലക്കാട്: കഞ്ചിക്കോടിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഉമ്മിനികുളം ഭാഗത്ത് നിന്നാണ് ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ…

17 mins ago

വിവാഹമോചനം നമുക്ക് മാത്രമുള്ളതാണ്, കുഞ്ഞുങ്ങൾ അതിന് ഇരകളായി മാറാതിരിക്കാൻ ശ്രദ്ധിക്കാം- അഡ്വ വിമല ബിനു

ഡോ. ഐസക്ക് വളരെ പ്രശസ്തനായ ഒരു ഡോക്ടറുടെ മകനും മെഡിക്കൽ ഡി​ഗ്രികൾക്ക് ഒരു കുറവുമില്ലാത്ത ആളുമാണ്.. ഡോ.സിൽവിയെ വിവാഹം ചെയ്തത്…

25 mins ago

പീച്ചിഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി, മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി

തൃശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയ(25)യുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍…

56 mins ago

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തി, തേങ്ങ തുണിയില്‍ കെട്ടി യുവാവിനെ തൂക്കിയിട്ട് മര്‍ദിച്ചു

പെണ്‍കുട്ടിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിന് പരിക്കേറ്റത്. സംഭവം കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച…

59 mins ago

പത്താംക്ലാസ് ഫലം അറിയാൻ കാത്തുനിന്നില്ല, വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍

കണ്ണൂര്‍ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോളിത്തട്ട് അറബി സ്വദേശിനി നടുവിലെ പുരയ്ക്കല്‍ ദുര്‍ഗയുടെ (15) മൃതദേഹം…

1 hour ago