kerala

ഈ കാഴ്ച കരളലിയിക്കും, മകളുടെ വീടിന്റെ ചായിപ്പില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം അമ്മ

തിരുവനന്തപുരം: ഭവനസന്ദര്‍ശനത്തിനായി റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍ ആക്രിസാധനങ്ങള്‍ക്കൊപ്പം എണ്‍പതുവയസ്സുകാരി തങ്കമ്മയെ. തിരുവനന്തപുരം പാലോട് പാപ്പനംകോട് വെങ്കിടഗിരിയിലെ വീട്ടിലാണ് കരളലിയിക്കുന്ന ഈ കാഴ്ച.

മകള്‍ക്ക് എഴുതിക്കൊടുത്ത പത്തു സെന്റിലെ വീടിന്റെ പിന്നാമ്പുറത്ത് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍, പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനു നടുവിലാണ് ഇവര്‍ കഴിയുന്നത്. കൈയെത്തും ദൂരത്തില്‍ ആള്‍മറയില്ലാത്ത കിണറുമുണ്ട്. പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്റെ ഇടപെടല്‍ മൂലം പൊലീസ് സഹായത്തോടെ ചികിത്സയും മറ്റു സൗകര്യങ്ങളും ലഭിച്ചു.

ഭവന സന്ദര്‍ശനത്തിന് പാപ്പനംകോട് റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഇതു കണ്ടത്. വസ്ത്രംപോലുമില്ലാതെയാണ് തങ്കമ്മ കിടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉടന്‍ പാലോട് പൊലീസില്‍ അറിയിച്ചു. ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിനോട് അഭ്യര്‍ഥിച്ചതായും വീട്ടിലെത്തി ചികിത്സ നല്‍കുമെന്നും വീടിനുള്ളില്‍ കിടത്താന്‍ മകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Karma News Network

Recent Posts

പെരിയാറിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു

പെരുമ്പാവൂർ∙ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. ചെങ്ങന്നൂർ ഇടനാട് മായാലിൽ തുണ്ടിയിൽ ജോമോൾ (25) ആണ്…

3 mins ago

ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ, കേസെടുത്തു

ആലപ്പുഴ: വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം…

28 mins ago

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച എസ്.ഐക്ക് ആറ് വർഷം കഠിനതടവും 25000 രൂപ പിഴയും

തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിരിച്ചുവിട്ട ഐസ് ഐ കോലിക്കോട് സ്വദേശി സജീവ് കുമാറിനെ(54)…

58 mins ago

ഉദ്യോഗസ്ഥർക്കെതിരായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി: ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളും ഭീഷണികളും കണക്കിലെടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ എല്ലാ ഓഫീസുകളിലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)…

1 hour ago

പൊതുഗതാഗതം തടസപ്പെടുത്തി ബസിന് കുറുകെ സ്വന്തം വാഹനം ഇടാനും ഡ്രൈവറെ ചീത്ത വിളിക്കാനും ഇവർക്ക് ആര് അധികാരം നൽകി, മേയർക്കെതിരെ പി. ശ്യാംരാജ്

നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറോട് തട്ടികയറിയ മേയറെയും സിപിഎമ്മിനെയും വിമർശിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. ഒരു…

1 hour ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ്…

2 hours ago