Premium

സിൽവർ ലൈൻ പദ്ധതിയെ നിലത്തടിച്ച് ഇന്ത്യൻ റയിൽവേ, 160 കി.മി ട്രയിനുമായി മോദി

പിണറായി സർക്കാർ വെല്ലുവിളിച്ച് നടപ്പാക്കുന്ന സിൽവർ ലൈൻ അർധ അതിവേഗ റയിൽ പദ്ധതിയേ വാരി നിലത്തടിച്ച് കേന്ദ്ര റയിൽ വേ മന്ത്രാലയം. സിൽവർ ലൈൻ റയിവേ ലൈനിനേക്കാൾ അതിവേഗം യാത്ര ചെയ്യാവുന്ന ബുള്ളറ്റ് ട്രയിനും റയിൽ പാതയും കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കുകയാണ്‌.

മണിക്കൂറിൽ ഓപ്പറേറ്റിങ്ങ് സിപീഡ് 100 മുതൽ 134 കിലോമീറ്റർ വരെ വേഗതയാണ്‌ പിണറായി സർക്കാരിന്റെ സിൽ വർ ലൈൻ എങ്കിൽ ഒരു മണിക്കൂറിൽ 160 കിലോമീറ്ററിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ബുള്ളറ്റ് ട്രയിൽ കേരളത്തിൽ പായും.ഇത് വെറും ഗിമക്ക് അല്ല.എറണാകുളം -ഷൊർണൂർ റൂട്ടിൽ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇതിനായി 1500 കോടി രൂപ അനുവദിച്ചു.

കേരളത്തിലെ അനേകായിരങ്ങളേ കുടിയിറക്കിയും അടിച്ചോടിച്ചും നടപ്പാക്കും എന്ന് പറയുന്ന സിൽ വർ ലൈൻ ജനദ്രോഹം എങ്കിൽ ബുള്ളറ്റ് ട്രയിൽ ജന സൗഹൃദമാണ്‌. നരേന്ദ്ര മോദി ആയിരിക്കുമോ പിണറായി ആയിരിക്കുമോ കേരളത്തിൽ ആദ്യ അതിവേഗ ട്രയിൽ ഓടിക്കുക എന്ന ചോദ്യത്തിനും ഉത്തരം ഉണ്ട്. നിന്ന് തിരിയാൻ കാശില്ലാതെ പിച്ച ചട്ടിയുമായി തെണ്ടുന്ന് കേരള ഖജനാവിൽ സിൽ വർ ലൈനിന്റെ ബോർഡ് എഴുതി വയ്ക്കാൻ കാശില്ല. ശംബളം കൊടുക്കാനും പെൻഷൻ കൊടുക്കാനും പോലും തെണ്ടുന്ന ഒരു സർക്കാർ എങ്ങിനെ 2 ലക്ഷം കോടിയുടെ പദ്ധതി ഉണ്ടാക്കും. അതേ സമയം ലോകത്തേ 6മത്തേ ധനകാര്യ ശക്തിയായ ഇന്ത്യാ സർക്കാരിനു ഇതെല്ലാം വെറും ചെറിയ കാര്യം മാത്രം. കേന്ദ്ര റയിൽ വേ നടപ്പാക്കുന്ന ബുള്ളറ്റ് ട്രയിൻ കേരളത്തിൽ ഇതുപോലെ ആവശ്യമെങ്കിൽ ഒരു 100 പദ്ധതി നടപ്പാക്കാനുള്ള കരുത്ത് ഇന്ത്യാ രാജ്യത്തിനുണ്ട്

2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ട്രെയിനുകളുടെയും സഞ്ചാരവേഗം മണിക്കൂറിൽ 160 കി.മീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായാണ്‌ ഇന്ത്യൻ റയിൽ വേ വൻ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. കാരണം ഇന്ത്യൻ റയില്വേക്ക് കേരളത്തിൽ ആവശ്യത്തിൽ അധികമാണ്‌ ഭൂമി. നരേന്ദ്ര മോദി മണിക്കൂറിൽ 160 കിലോമീറ്റർ ട്രയിൻ ഓടിക്കുമ്പോൾ എന്തിനാണ്‌ പിണറായിയുടെ 134 കിലോമീറ്റർ വേഗതയിലേ ട്രയിൻ. സംസ്ഥാനത്തേ ജനങ്ങളേ കുടിയിറക്കിയും ആട്ടിപ്പായിച്ചും കാടും മലയും പിളർത്തിയും 2 ലക്ഷം കോടി കേരളത്തിനു കട ബാധ്യത ഉണ്ടാക്കിയും നാട് തകർക്കുന്ന ഒരു പദ്ധതി ആവശ്യമില്ല. കേരളത്തേ തകർക്കുന്ന പദ്ധതിയിൽ നിന്നും സർക്കാർ പിൻ മാറണം. 160 കിലോമീറ്റർ വേഹത്തിൽ പായുന്ന ട്രയിനുമായി ഇന്ത്യൻ റയി ൽ വേ വരുമ്പോൾ സിൽ വർ ലൈൻ തുരുമിന്റെ ഇരുമ്പ് ലൈൻ എന്ന് പറയേണ്ടിവരും. പറക്കുന്ന ട്രയിനുകൾ കേരളത്തിൽ കുതിച്ച് പായുന്ന മോദി വികസനത്തേ നിങ്ങൾ അനുകൂലിക്കുന്നോ കേരളത്തിനു 2 ലക്ഷം കോടിയുടെ കടം വരുത്തുന്ന പിണറായി ട്രയി വേണോ

പറക്കും ട്രയിൽ കേന്ദ്ര റയിൽ വേ പണിയുന്നത് ഇങ്ങിനെ..ഭൂമി അധികമായി ആരുടേയും ഏറ്റെടുക്കില്ല.നിലവിലുള്ള ഡബിൾ ലൈൻ കൂടാതെ മൂന്നാം ലൈൻ സംസ്‌ഥാനമാകെ നിർമ്മിക്കാനാണു ലക്ഷ്യം.ഈ സാഹചര്യത്തിൽ കേരളം നിർമിക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈനിന്റെ പ്രസക്‌തി എന്താണെന്ന ചോദ്യം ബാക്കിയാകുന്നു. സിൽവർ ലൈൻ നടപ്പാക്കാൻ കേന്ദ്രാനുമതി ലഭിച്ചാൽത്ത നിലവിലുള്ള അലൈൻമെന്റിൽ കാര്യമായ വ്യത്യാസം വരുത്തേണ്ടിവരുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.മൂന്നാം ലൈൻ പദ്ധതിയുടെ ഭാഗമായി ഷൊർണൂർ യാർഡ്‌ റീ മോഡലിങ്‌, പാലക്കാട്‌ ഭാഗത്തേക്ക്‌ പുതിയ ലൈനുകൾ, ഭാരതപ്പുഴയ്‌ക്ക്‌ കുറുകെ പുതിയ പാലം എന്നിവ നിർമ്മിക്കും.നിലവിലുള്ള വള്ളത്തോൾ നഗർ-ഷൊർണൂർ ലൈൻ കോഴിക്കോടു ഭാഗത്തേക്കുള്ള ട്രെയിനുകൾക്കായി മാറ്റിവയ്‌ക്കാനാണു നിർദേശം.
ഇപ്പോൾ ഷൊർണൂരിൽനിന്ന്‌ പാലക്കാട്‌-കോയമ്പത്തൂരിലേക്ക്‌ ആരംഭിക്കുന്ന ലൈനിന്‌ പകരം വള്ളത്തോൾ നഗറിൽനിന്നു പുതിയ ലൈൻ തുടങ്ങും. എറണാകുളം ഭാഗത്തുനിന്നു വരുന്ന ട്രെയിനുകൾ പുതിയ ലൈനിലൂടെയാകും പാലക്കാട്‌ ഭാഗത്തേക്കു സഞ്ചരിക്കുക. ഇതിനായാണ്‌ ഭാരതപ്പുഴയ്‌ക്കു കുറുകെ പുതിയ പാലം നിർമ്മിക്കുന്നത്‌. കോഴിക്കോട്‌ ഭാഗത്തുനിന്നു വരുന്ന ട്രെയിനുകൾ ഷൊർണൂരിൽനിന്നു നിലവിലുള്ള പാളത്തിലൂടെ പാലക്കാട്ടേക്കു തിരിയും.ഷൊർണൂർ യാർഡ്‌ രണ്ടു ഗ്രിഡായി ഭാഗിച്ച്‌ 1,2,3 ഭാഗങ്ങൾ പാലക്കാട്‌-കോഴിക്കോട്‌ ട്രെയിനുകൾക്കും 4,5.6,7 ഗ്രിഡ്‌ കോഴിക്കോട്‌-തൃശൂർ റൂട്ടിലെ ട്രെയിനുകൾക്കുമായി ഉപയോഗിക്കും. സിഗ്നൽ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും. കെ-റെയിലിന്റെ സിൽവർലൈൻ അർധ അതിവേഗ പാതയേക്കാൾ വേഗത്തിൽ ആദ്യഘട്ടത്തിൽ ഷൊർണൂരിൽനിന്നു ട്രെയിനുകൾക്ക്‌ എറണാകുളത്തെത്താൻ കഴിയും.ഭാവിയിൽ മൂന്നാം ലൈൻ കാസർഗോഡ്‌ മുതൽ ഷൊർണൂർ വരെയും എറണാകുളത്തുനിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും നീട്ടും. ആരെയും കുടിയൊഴിപ്പിക്കാതെയാകും പദ്ധതി നടപ്പാക്കുക എന്നതും സവിശേഷതയാണ്‌.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

2 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

2 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

2 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

3 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

4 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

5 hours ago