Home kerala മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്ന് ഡ്രൈവർ യദു

രാഷ്ട്രീയ പിൻബലവും പദവിയും മേയർ ദുരുപയോ​ഗം ചെയ്തു. ആര്യാ രാജേന്ദ്രനെതിരെ കെ എസ് ആർടിസി ഡ്രൈവർ യദു. ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞുനിർത്തി മേയറും സഹോദരനും തന്നെ വിളിച്ച തെറികൾ, ഡ്രൈവർ പണി അടിമപണിയല്ലെന്നും ഡ്രൈവർ യദു.

തന്റെ ഭാ​ഗത്ത് നിന്ന് തെറ്റുണ്ടായെങ്കിൽ മാപ്പ് പറഞ്ഞിട്ടും മേയർ തന്റെ ധാർഷ്ഠ്യം കാണിച്ചുവെന്നും, കോടതിവഴി നീ പോ എന്ന് പറഞ്ഞു. അതാണ് താനിപ്പോൾ നിയമപരമായി പോയത്. താനായാലും മേയറായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.ഇപ്പോൾ തനിക്കെതിരെ നിരവധി കേസുകൾ കുത്തിപ്പൊക്കുകയാണ് മേയറും സംഘവും ചെയ്യുന്നത്. തന്റെ ഭാ​ഗത്ത് ന്യായമുണ്ട്, ജനങ്ങൾ തനിക്കൊപ്പമാണ്, അത് ഇല്ലാതാക്കാനാണ് ഇപ്പോൾ പെണ്ണുകേസുൾപ്പെടെ പൊക്കിക്കൊണ്ടുവരുന്നത്.

താൻ മോശമായി പെരുമാറി എന്ന് പറഞ്ഞ് സിനിമനടി വന്നതിനു പിന്നിലും രാഷ്ട്രീയ കളിതന്നെയാണ് അത് അന്വേഷിച്ചാൽ അറിയാൻ കഴിയും.സിസിടിവി ക്യമാറകൾ ചെക്ക് ചെയ്താൽ എല്ലാം അറിയാൻ കഴിയും. ബസിലുണ്ടായിരുന്ന കണ്ടക്ടറോട് സഖാവേ എന്ന് വിളിച്ചുകൊണ്ടാണ് സച്ചിൻ ദേവ് എംഎൽഎ ബസിലേക്ക് കയറിവന്നതെന്നും യദു പറയുന്നു.

കോടതി കേസ് ഏറ്റെടുത്തതോടെ ഇനി തനിക്കൊന്നും ചെയ്യാൻ കഴിയില്ല, മേയർ തന്നെയാണ് ഇത് ഇത്രയും വലിയ പ്രശ്നമാക്കി മാറ്റിയതെന്നും യദു