Home kerala കൊട്ടിയൂരിൽ വീണ്ടും കടുവ, ചത്ത കടുവയുടെ ഇണ

കൊട്ടിയൂരിൽ വീണ്ടും കടുവ, ചത്ത കടുവയുടെ ഇണ

തിങ്കളാഴ്ച്ച കൊട്ടിയൂരിൽ കടുവയെ മയക്ക് വെടി വയ്ച്ച് പിടിച്ചതിനു സമീപത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. മയക്ക് വെടി വയ്ച്ച് പിടിച്ച കടുവ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വയ്ച്ച് ചത്തു പോയിരുന്നു

ഇപ്പോൾ കൊട്ടിയൂർ പന്ന്യാമലയിലാണ്‌ മറ്റൊരു വലിയ കടുവയേ കൂടി കണ്ടത്. ഇത് ചത്തുപോയ കടുവയുടെ ഇണയാണ്‌ എന്നും സംശയം ഉണ്ട്. നാളുകളായി 2 കടുവകളുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു

കണ്ണൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂര്‍ കൊട്ടിയൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു.

തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്ന വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കഴി‌ഞ്ഞ ദിവസമാണ് കൊട്ടിയൂർ പന്നിയാംമലയിൽ നിന്ന് കടുവയെ മയക്കുവെടി വച്ച് പിടിച്ചത്. കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്.

10 വയസുള്ള ആൺകടുവയാണ് ചത്തത്. ഇന്നലെ പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി രക്ഷ പ്രവർത്തനം തുടങ്ങി. 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം കടുവയെ മയക്കുവെടി വെക്കുകയായിരുന്നു. കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്നുമാണ് ഡിഎഫ്ഒ ഇന്നലെ അറിയിച്ചത്. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തികരിച്ച് കടുവയുടെ മൃതുദേഹം സംസ്കരിക്കും.

കടുവയുടെ പോസ്റ്റ്‌മോർട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അർധരാത്രി 12നും ഒരു മണിക്കും ഇടയിൽ കോഴിക്കോടുവച്ച് കടുവ ചത്തതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.രാവിലെ ആറിനും ഏഴിനും ഇടയിൽ തൃശ്ശൂർ മൃഗശാലയിൽ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാൽ ചികിത്സിക്കുന്നതിനും പാർപ്പിക്കുന്നതിനും ഉൾപ്പടെയുളള സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്.പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ രാവിലെ കടുവയെ കണ്ടെത്തിയത്.

പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലടച്ചു. കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പുലർച്ചെ നാലരയോടെ, റബർ ടാപ്പിങ്ങിനു പോയവരാണു പന്നിയാംമല ആദിവാസി കോളനി റോഡരികിൽ കടുവയെ കണ്ടത്. ടോർച്ചിന്റെ പ്രകാശത്തിൽ കടുവയെ കണ്ട അവർ ഭയന്നു തിരിച്ചോടി. നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ വനംവകുപ്പും പൊലീസും സ്ഥലത്ത് എത്തി.കൃഷിയിടത്തിന്റെ സുരക്ഷയ്ക്കായി നിർമിച്ച, മുളളുകളുള്ള കമ്പിവേലിയിൽ മുൻഭാഗത്തെ വലതുകാൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണു കടുവയെ കണ്ടെത്തിയത്.

റോഡരികിൽ കിടന്ന കടുവ ആളനക്കം ഉണ്ടായതോടെ റോഡിനോടു ചേർന്നുള്ള മൺതിട്ടയിലേക്കു ചാടിക്കയറാൻ ശ്രമിച്ചെങ്കിലും അവശനായി നിലത്തുവീണു.എടൂർ സ്വദേശിയുടെ കൃഷിയിടത്തിലാണു കടുവയെ കണ്ടെത്തിയത്. രാവിലെ 11ന് മയക്കുവെടി വച്ചു. മയങ്ങിക്കിടന്ന കടുവയെ വലകൊണ്ടു പൊതിഞ്ഞ ശേഷം, മുള്ളുവേലി മുറിച്ചുമാറ്റി. അര മണിക്കൂറിനകം കൂട്ടിലടച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ, മുള്ളുവേലി മുറുകി കടുവയുടെ കാലിൽ നേരിയ മുറിവേറ്റിട്ടുണ്ട്.

മാനന്തവാടിയിലും കടുവ

മാനന്തവാടിയിൽ രാവിലെ പള്ളിയിൽ പോയവരെ കടുവ ആക്രമിച്ചു.രാവിലെ പള്ളിയിൽ പോകുകയായിരുന്ന വെണ്ണമറ്റത്തിൽ ലിസിയെയാണു കടുവ ഓടിച്ചത്. ലിസി ഓടി സമീപവാസിയായ ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. കടുവ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ റോഡ് ഉപരോധിച്ചു. പടമല പള്ളിക്കു സമീപമാണു റോഡ് ഉപരോധിച്ചത്.