സി.പി.എം വിമതൻ സി.ഒ.ടി നസീർ ബിജെപിയുമായി അടുക്കുന്നു

സി.പി.എം വിമതൻ സി.ഒ.ടി നസീർ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വിവരങ്ങൾ വരുന്നു.എന്നാൽ നസീറോ ബിജെപിയോ പ്രതികരണം പുറത്ത് വിട്ടിട്ടില്ല. നസീർ ബിജെപിയുമായി ഒത്ത് പോകുന്ന ചർച്ചകൾ പലതവന നടന്നു കഴിഞ്ഞു എന്നും അറിയുന്നു.ബി.ജെ.പിയിൽ എത്തിയാൽ ഉന്നത സ്ഥാനം നല്കുമെന്ന് നേതാക്കൾ ഉറപ്പ് നല്കിയതായും അറിയുന്നു.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.ഒ.ടി.നസീർ വടകരയിൽ പി.ജയരാജനെതിരെ മത്സരിച്ചിരുന്നു.

സി.പി.എം ഡി വൈ എഫ് ഐ നേതാവും തലശേരി മുനിസിപ്പാലിറ്റി കൗൺസിലറും ആയിരുന്നു നസീർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേ കല്ലെറിഞ്ഞ് പരിക്കേല്പ്പിച്ച കേസിലെ പ്രതിയുമാണ്‌.എസ് എഫ് ഐയിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ നസീർ എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗം, സി പി എം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. എന്നാൽ സി.പി.എം പാർട്ടിയിൽ സജീവമായിരിക്കെ പാർട്ടി അംഗത്വം പുതുക്കുന്നതിനുള്ള ഫോറത്തിൽ മതകോളം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി പി എം വിട്ടു.

തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി ജയരാജനെതിരെ വടകര പാർലിമെന്റ് സീറ്റിൽ മൽസരിക്കുകയായിരുന്നു. തുടർന്ന് ഇലക്ഷൻ ഫലം വരുന്നതിനു മുപ് തന്നെ തലശ്ശേരി കായ്യത്ത് റോഡിലെ ഗേൾസ് സ്‌കൂൾ പരിസരത്ത് വെച്ച് നസീർ അതിക്രൂരമായി ആക്രമിക്കപ്പെട്ടു. തലയ്ക്കും വയറിനും കൈകാലുകൾക്കും വെട്ടേറ്റ നസീർ ഏറെ കാലം കൊണ്ടാണ്‌ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്