Categories: entertainment

വഴങ്ങേണ്ടെന്ന് ഒരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ് കാസ്റ്റിംഗ് കൗച്ച് ;ടൊവിനോ തോമസ് തുറന്നു പറയുന്നു…

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചു ടൊവിനോ . വഴങ്ങേണ്ട എന്നൊരു സ്ത്രീ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നമാണിതെന്നാണ് ടൊവിനോ പറയുന്നത്.’താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുള്ളവരൊന്നും ഇവിടെ ഇല്ല. ആരു വേണ്ടെന്നു പറഞ്ഞാലും എന്റെ കഥാപാത്രത്തിനു വേണ്ട ആളെ ഞാന്‍ കാസ്റ്റ് ചെയ്യുമെന്ന് പറയുന്ന നട്ടെല്ലുള്ള സംവിധായകരും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന നിര്‍മ്മാതാക്കളും ഇവിടെയുണ്ട്. പിന്നെന്തിന് അല്ലാത്തവരുടെ അടുത്ത് പോകണം? പിന്നെ, സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം എന്നു കരുതുന്നുണ്ടോ, പുരുഷന്മാര്‍ക്കു നേരെയില്ലേ? ടൊവിനോ ചോദിക്കുന്നു.

സിനിമയില്‍ താന്‍ സാമ്പത്തിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ടൊവിനോ പറയുന്നു. രണ്ടു ലക്ഷം രൂപ കൊടുത്താല്‍ റോളുണ്ടെന്ന് തന്നോടു പറഞ്ഞ ആള്‍ക്ക് താന്‍ അതു കൊടുക്കേണ്ടെന്നു തീരുമാനിക്കുകയും ആ വേഷം പോകുകയും ചെയ്തെങ്കിലും പിന്നീട് നൂറ് അവസരങ്ങള്‍ തന്നെ തേടി വന്നെന്നും ടൊവിനോ വ്യക്തമാക്കി.

ഇത്തരം സാമ്പത്തിക അതിക്രമത്തേ കാസ്റ്റിംഗ് പേയ്മെന്റ് എന്നാണോ വിളിക്കേണ്ടതെന്നും താരം ചോദിക്കുന്നു.മായാനദി എന്ന ചിത്രത്തിലെ സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ഡയലോഗിനെ കുറിച്ച് ടൊവിനോ പറഞ്ഞത് അത് ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടാണ് എന്നാണ്.’സെക്സ് ഒരിക്കലും പ്രോമിസല്ല. പക്ഷെ അത് ഒരു തിയറിയായിട്ട് പറയാനേ പറ്റൂ.

പ്രാക്റ്റിക്കലി ഒരു ആണ് പെണ്ണിനോടങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി? കലാപമായിരിക്കില്ലേ? പെണ്ണ് പറഞ്ഞാല്‍ ചിലപ്പോള്‍ കുഴപ്പമുണ്ടായിരിക്കില്ലായിരിക്കും. പ്രണയത്തില്‍ പ്രോമിസും കമ്മിറ്റ്മെന്റുമൊക്കെ ഇപ്പോഴും ഉണ്ട്,’ ടൊവിനോ പറയുന്നു.

Karma News Network

Recent Posts

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കഞ്ചാവ് കൃഷി, പുതിയ നീക്കവുമായി പാകിസ്താൻ

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വഴി കണ്ടെത്തി പാകിസ്താൻ. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. കഴിഞ്ഞ…

5 mins ago

കുഞ്ഞതിഥി ഉടനെത്തും, പാട്ടും പാടി ഒന്‍പതാം മാസത്തിലേക്ക് കടന്ന് അമല പോൾ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജ​ഗത് ദേശായിയും. ഒന്‍പതാം മാസത്തിലേക്ക് കടന്നു എന്ന സന്തോഷ…

36 mins ago

മലയാളി യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു, ഭർത്താവിനെ കാണാനില്ല

തൃശൂർ : കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ചു. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്. താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ…

40 mins ago

ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, റവന്യൂ ജീവനക്കാരന്റെ പണി തെറിച്ചു

തിരുവനന്തപുരം: ഐ.എ.എസ്. ഉദ്യോഗസ്ഥയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ച റവന്യൂ ജീവനക്കാരന് സസ്‌പെൻഷൻ. തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസ് ക്ലാർക്ക് ആർ.പി.സന്തോഷ്…

1 hour ago

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമണം, 52കാരന് മരണം

തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. വാൽപ്പാറ അയ്യർപ്പാടി കോളനിയിലെ രവി(52)യാണ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നകതിനിടെയായിരുന്നു കാട്ടാന…

1 hour ago

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം…

2 hours ago