kerala

വിവാഹത്തിന് രണ്ടുവർഷം മുൻപേ എനിക്കെല്ലാം നഷ്ടമായി – പല്ലവിയുടെ തുറന്നു പറച്ചിൽ വൈറലായി.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ആണിനും പെണ്ണിനും പല തരത്തിലുള്ള സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് സംശയങ്ങൾ കൂടുതലായിരിക്കും. പുരുഷന്മാർക്ക് സുഹൃത്തുക്കൾ വഴിയും മറ്റും പല കാര്യങ്ങളെക്കുറിച്ചും ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കും. സ്ത്രീകൾക്ക് വിവാഹ ജീവിതത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരിക്കും. ഇപ്പോൾ ഇതാ പ്രശസ്ത ഇന്റിമേറ്റ് കോച്ച് ആയ പല്ലവി ജീവിതത്തിലെ ചില സംഭവങ്ങളെ കുറിച്ച് ഒരു തുറന്നു പറച്ചിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

തനിക്ക് ജീവിതത്തിൽ ഉണ്ടായ ചില കാര്യങ്ങൾ ഒരു അഭിമുഖത്തിലാണ് പല്ലവി പറഞ്ഞിരിക്കുന്നത്. പല്ലവി വളർന്നത് ഒരു യാഥാസ്ഥിതിക ഇന്ത്യൻ സമ്പ്രദായത്തിൽ ആയിരുന്നു. മാതാപിതാക്കളുടെ വിവാഹ ജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള വാർത്തകളായിരുന്നു നേരത്തെ പരന്നിരുന്നത്. പല ആളുകളിൽ നിന്നും മാതാപിതാക്കളെ കുറിച്ചുള്ള പല കാര്യങ്ങളും പല്ലവിക്കും നേരിട്ട് അറിയുകയായിരുന്നു. ചില പാർട്ടികളിൽ ഒക്കെ പോകുന്ന സമയത്ത് തനിച്ച് ആണെങ്കിൽ പല്ലവിയുടെ ബന്ധത്തിൽ ഉള്ളവർ തന്നെ പല്ലവിയോട് ഇതേപ്പറ്റി പലതരത്തിലുള്ള ചോദ്യങ്ങളുമായി എത്താറുണ്ടായിരുന്നു.

ഇപ്പോഴും മാതാപിതാക്കൾ ഒരു മുറിയിലാണോ ഉറങ്ങുന്നത് എന്നോക്കെയായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. മാതാപിതാക്കൾ വഴക്കിടുന്നത് കണ്ടിട്ടുണ്ടോ? ആരെങ്കിലും വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ടോ? എന്നൊക്കെയുള്ള വ്യത്യസ്തമായ ചോദ്യങ്ങളും പല്ലവി കേൾക്കേണ്ടി വന്നിട്ടുണ്ട്. അധികം പല്ലവിയെ അറിയാത്ത ചില അപരിചിതരായ പെൺകുട്ടികൾ പോലും പല്ലവിക്ക് അരികിലെത്തി ഇത്തരം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഉത്തരം അറിയാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പല്ലവിയുടെ വായടപ്പിക്കുകയായിരുന്നു പലരും ചെയ്തിരുന്നത്.

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നതെന്ന ഒരു കഥ അമ്മ പല്ലവിയോട് പറഞ്ഞത് വർഷങ്ങൾക്കു ശേഷം ആയിരുന്നു. പല്ലവിയുടെ മാതാപിതാക്കൾ വിവാഹിതരാകുന്ന കാലത്ത് അമ്മക്ക് മറ്റൊരു പുരുഷനോട് സ്നേഹം തോന്നിയിരുന്നു. എല്ലാ അർത്ഥത്തിലും ആ ഇഷ്ടം വളരുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആണ് പല്ലവിയുടെ അമ്മയ്ക്ക് കുറ്റബോധം തോന്നുന്നത്. പത്തുവർഷത്തോളം ‘അമ്മ മനസ്സിൽ വച്ചിരുന്ന കാര്യം അച്ഛൻ രണ്ട് കുട്ടികൾ ജനിച്ചത് ശേഷമാണ് പല്ലവിയുടെ അമ്മയോട് ചോദിച്ചത്. എന്താണെങ്കിലും അത് അവരുടെ ബന്ധത്തെ ഒരു കാരണവശാലും ബാധിക്കില്ലെന്ന് ഒരു ഉറപ്പും അച്ഛൻ നൽകിയിരുന്നു.

പല്ലവി പറയുന്നത് ഇങ്ങനെ: ‘അത് വിശ്വസിച്ച് എല്ലാം തുറന്നു പറഞ്ഞു അമ്മ. എന്നാൽ എല്ലാം കേട്ട് കഴിഞ്ഞ് ഉടനെ അച്ഛൻ പോയി. എന്റെ വിവാഹ ശേഷം ഞാൻ വരന്റെ വീട്ടിലെ ആദ്യരാത്രി പൂക്കൾ കൊണ്ട് അലങ്കരിച്ച മുറിയിൽ വെറുതെ തലകുനിച്ചു നോക്കിയിരുന്നു. എനിക്ക് ചുറ്റുപാട് തന്നെ ഒരു തമാശയായാണ് അപ്പോൾ തോന്നിയത്. കാരണം വിവാഹത്തിനു രണ്ടു വർഷം മുൻപ് എന്റെ വിർജിനിറ്റി നഷ്ടമായിരുന്നു. അത് ഭർത്താവിനോട് പറയരുത് എന്ന് അമ്മയെന്നെ ഉപദേശിച്ചിരുന്നു. അതുകൊണ്ട് ഒന്നുമറിയാത്തതുപോലെ ഞാൻ ഇരിക്കുകയായിരുന്നു’ യുവതി വെളിപ്പെടുത്തുന്നു.

Karma News Network

Recent Posts

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

18 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

1 hour ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

1 hour ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

1 hour ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

1 hour ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

2 hours ago