Categories: topnews

ഓണത്തിന് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍,നിരക്ക് കുറയും: വി.മുരളീധരന്‍

വരുന്ന ഓണക്കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ ഉറപ്പു നല്‍കി വിദേശകാര്യ സഹമമന്ത്രി വി. മുരളീധരന്‍. കൊച്ചിയില്‍ പ്രവാസി ലീഗല്‍ സെല്ലിന്റെ പത്താമത് വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്സവകാലത്ത് വിമാന യാത്രാനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ കൂടുതല്‍ വിമാനങ്ങള്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ നിന്നു യൂറോപ്പിലേക്ക് ഗള്‍ഫ് വഴി അല്ലാതെ നേരിട്ട് കണക്ടിവിറ്റി നല്‍കുന്ന വിമാന സര്‍വീസ് വേണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിച്ചു നടപടി സ്വീകരിക്കാന്‍ നിര്‍ദേശവും നല്‍കി’- വി.മുരളീധരന്‍ വ്യക്തമാക്കി.
ഓണം പോലുള്ള ഉത്സവസമയങ്ങളില്‍ വിമാന യാത്രാനിരക്ക് വര്‍ദ്ധിക്കുന്നത് തടയാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരുമായി വിമാന യാത്രാനിരക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു

പ്രവാസികള്‍ക്കായുളള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി മാറിയിട്ടുണ്ട്. വിദേശത്ത് ശിക്ഷിക്കപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് കാലാവധി ഇന്ത്യയില്‍ പൂര്‍ത്തിയാക്കാന്‍ അറുപതിലേറെ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

ചില കാരണങ്ങള്‍ കൊണ്ട് ചില പ്രവാസി തടവുകാര്‍ ഈ സൗകര്യം വേണ്ടെന്ന് വയ്ക്കുന്നുണ്ട്. റിക്രൂട്ടിങ്ങ് ഏജന്റുമാരുടെ ചൂഷണത്തിനു പരിഹാരം കാണാന്‍ കഴിയുന്ന രീതിയിലാണ് എമിഗ്രേഷന്‍ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നതോടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും ക്ഷേമത്തിനും മുന്തിയ പരിഗണന നല്‍കുന്നു. വിവരാവകാശ നിയമത്തില്‍ ഒരു തരത്തിലുളള വെളളം ചേര്‍ക്കലിനും സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

19 mins ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

44 mins ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

1 hour ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

1 hour ago

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

2 hours ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

2 hours ago