Categories: topnews

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി പരാതി

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടതായി ആരോപണം. ഇന്ന് രാവിലെ ആറര മുതലാണ് ലൂസിയെ പൂട്ടിയിട്ടതെന്നാണ് വിവരം. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇത്തരത്തില്‍ തന്നെ പൂട്ടിയിട്ടതെന്നും ഇത് അത്യധികം മനുഷ്യത്വരഹിതമായ സംഭവമാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠം വിട്ടുപോകണമെന്ന് സന്യാസസഭ നിര്‍ദേശം നല്‍കിയിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് ലൂസിയുടെ അമ്മയ്ക്ക് സഭ കത്തും അയച്ചിരുന്നു. നേരത്തെ സിസ്റ്ററിനെ എഫ്‌സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് സിസ്റ്ററിനെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു

Karma News Network

Recent Posts

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

25 mins ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

58 mins ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

1 hour ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

1 hour ago

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

2 hours ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

2 hours ago