kerala

ഇത് ആണോ മലയാളീ സംസ്‌കാരം….

ആധുനിക സജ്ജീകരണങ്ങളോടെ ഓടിത്തുടങ്ങിയ തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട് എക്‌സ്പ്രസ് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ആധുനിക ഇന്റഗ്രല്‍ ഫാക്ടറി കൊച്ചുകളുമായാണ് വേണാട് എത്തിയിരിക്കുന്നത്. ബയോ ടോയ്ലറ്റുകള്‍, സൗകര്യ പ്രദമായ വാഷ്ബേസിനുകള്‍, വിന്‍ഡോ കര്‍ട്ടന്‍, പാഴ്സല്‍ ട്രെ, മൊബൈല്‍ ലാപ്‌ടോപ് ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം, ഒക്കെയായി വിമാനത്തിന് സമമായാണ് വേണാട് എക്‌സ്പ്രസ് ഇപ്പോള്‍.

എന്നാല്‍, മലയാളികള്‍ തന്നെ ഈ സൗകര്യങ്ങളെ നശിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. പുത്തന്‍ എല്‍ എച്ച് ബി കോച്ചുകളുമായി എത്തിയ തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട് എക്സ്പ്രസ്സില്‍ ഇന്നത്തെ കാഴ്ചയാണിത്. പുത്തന്‍ സൗകര്യങ്ങളുമായി എത്തിയ പുതിയ വേണാട് എക്‌സ്പ്രസിലെ സീറ്റുകള്‍ കുത്തികീറിയ സംഭവം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഉത്തരേന്ത്യയിലെ കക്കൂസ് നോക്കി വാ തോരാതെ സംസാരിക്കുന്ന തെക്കേ ഇന്ത്യയിലെ പുരോഗമന ചിന്താഗതിക്കാരാണെന്ന് അഹങ്കരിക്കുന്ന മലയാളിയുടെ ശരിക്കുമുള്ള സംസ്‌കാരം ആണിത്. കേരളത്തോട് റെയില്‍വേ അവഗണന കാട്ടുന്നുവെന്ന് പരിതപിക്കുന്ന മലയാളികള്‍ തന്നെയാണ് അതിന് കാരണവും.

പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ഒരാഴ്ച്ചക്കുള്ളില്‍ നശിപ്പിച്ച്‌ സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. പുതിയ വേണാട് എക്സ്പ്രസ് ട്രാക്കിലെ രാജരഥം എന്നാണ് യാത്രക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. അത്രയധികം സൗകര്യങ്ങളാണ് പുതിയ ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച്‌ തുടങ്ങിയത്. എല്ലാ ബോഗികളിലെയും സീറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. പുതിയ ട്രെയിന്‍ യാത്ര തുടങ്ങി രണ്ടാഴ്ച തികയും മുമ്ബ് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിട്ടുണ്ട്.

പഴയ കനമുള്ള, തുരുമ്ബിച്ച കോച്ചുകള്‍ക്കു പകരം നല്ല ഭംഗിയുള്ള കോച്ച്‌. അതില്‍ നിരനിരയായി ഇരുവശത്തും മൂന്നു വീതം സീറ്റുകള്‍. മനോഹരമായ അകഭാഗം, എല്ലാവര്‍ക്കും നല്ല കാറ്റു ലഭിക്കുന്ന തരത്തില്‍ നടുക്കായി ഫാനുകള്‍, വശങ്ങളില്‍ അല്പം ഉയരത്തില്‍ സ്വിച്ചുകളും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകളും. പഴയ കോച്ചിന് ഇരുവശത്തും മൂന്നു വീതം വാതിലുകളാണ് ഉണ്ടായിരുന്നത്. പുതിയ കോച്ചില്‍ നടുവിലെ വാതിലുകള്‍ ഒഴിവായി. കോച്ചിന്റെ മുന്നിലും പിന്നിലും മാത്രം വാതിലുകള്‍. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനായി. കാലുവയ്ക്കാന്‍ കൂടുതല്‍ സ്ഥലം.

പുഷ് ബാക്ക് സീറ്റുകളാണ്. അതിനാല്‍ ഇരിപ്പ് സുഖകരം. കാലുവയ്ക്കാന്‍ പ്രത്യേകം പെഡലുകള്‍. ആഹാരം കഴിക്കാന്‍ മുന്‍പില്‍ ചെറുമേശ. മുന്‍സീറ്റിന്റെ പിന്നിലാണ് അവ ഉറപ്പിച്ചിരിക്കുന്നത്. ടോയ്ലറ്റും വാഷ് ബേസിനും സ്റ്റീലില്‍. അതി നാല്‍ ഭംഗിയും ഉറപ്പും. വെള്ളം പാഴാകാത്ത തരത്തിലുള്ള വാഷ് ബേസിനാണ്. അവയ്ക്കു താഴെ വേസ്റ്റ് ഇടാന്‍ പ്രത്യേക അറ. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്സ്പ്രസില്‍ ഉള്ളത്.

Karma News Network

Recent Posts

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

8 mins ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഇന്ത്യന്‍ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ…

49 mins ago

പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കി, മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

കോഴിക്കോട് : പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.…

51 mins ago

സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ല, ആരോപണം തള്ളി റോബർട്ട് വദ്ര

ദില്ലി: പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെ മറുപടിയുമായി റോബർട്ട് വദ്ര. അമേഠിയിൽ തനിക്കു വേണ്ടി…

1 hour ago

മൂന്ന് വയസുകാരനെ പീഡനത്തിന് ഇരയാക്കി, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : മൂന്ന് വയസുകാരന് ലൈം​ഗിക പീഡനത്തിനിരയായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ‌. മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ പീഡിപ്പിച്ചത്.…

1 hour ago

പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; 22 കിലോമീറ്റർ അകലെ വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് തൂങ്ങി മരിച്ച നിലയിലും; അന്വേഷണം

പയ്യന്നൂർ∙ കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെ(36)യാണ് മരിച്ചനിലയില്‍ കണ്ടത്.…

2 hours ago