topnews

രാജ്യതാൽപര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും ഒരുമിച്ച് പ്രവർ‌ത്തിക്കും- അനിൽ ആൻറണി

തിരുവനന്തപുരം. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന കാലം വരുമെന്ന് അനിൽ ആൻറണി. ബിബിസി ഡോക്യുമെൻറി വിവാദത്തിൽ പ്രധാനമന്ത്രിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച് കോൺ്രസിൽ നിന്നും അനിൽ രാജിവെച്ചിരുന്നു. ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു എന്ന് അദ്ദേഹം ആരോപിക്കുന്നു.

പിന്നിൽ പ്രവർത്തിച്ച വ്യക്തികളെ തനിക്ക് അറിയാം എന്നാൽ അവരുടെ പേര് പറയുന്നില്ല. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ കൂടെ നിന്ന് ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമാണിവർ. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ പറഞ്ഞു.

ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ പറഞ്ഞു.

രാജ്യതാൽപര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും ഒരുമിച്ച് നിൽക്കാൻ തയ്യാറാണ്. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു. മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിൽ ചേരാൻ ഞാനില്ല. പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ രാജ്യം ശാശ്വതമാണ്. രാജ്യതാൽപര്യത്തിന് മുകളിൽ മറ്റൊരു രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ഇത്രയ്‌ക്കും പോപ്പുലർ ആയ എന്നെ മനസ്സിലായില്ലേ? മേയറെയും ഭർത്താവിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്‌പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും ,…

24 seconds ago

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

29 mins ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

30 mins ago

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

60 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

1 hour ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

2 hours ago