topnews

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ രോഗിയായ യാത്രക്കാരിയെ ഇറക്കിവിട്ടു; ഡിജിസിഎ റിപ്പോർട്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ജീവനക്കാരുടെ സഹായം തേടിയ അർബുദരോഗിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽ‌കിയത്. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്നാണ് ഇവരെ ജീവനക്കാർ ഇറക്കിവിട്ടത്.

ജനുവരി 30 നാണ് സംഭവം. രോ​ഗത്തെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായ മീനാക്ഷി ഭാരം ഉയർത്താൻ പ്രയാസമുള്ളതിനാൽ സീറ്റിന് മുകൾവശത്തെ ക്യാബിനിൽ തന്റെ ഹാൻഡ്ബാഗ് വെക്കാൻ വിമാന ജീവനക്കാരിയുടെ സഹായം തേടുകയായിരുന്നു. എന്നാൽ സഹായിക്കാൻ അവർ തയ്യാറായില്ലെന്നും മോശമായി പെരുമാറിയതായും മീനാക്ഷി സെൻഗുപ്ത പരാതിയിൽ പറയുന്നു.

നടക്കാൻ പ്രയാസമുള്ളതിനാൽ വീൽചെയർ ആവശ്യപ്പെട്ടതായും എന്നാൽ വിമാനത്തിലെ ജീവനക്കാർ ആവശ്യം നിരസിച്ചതായും ഡൽഹി പോലീസിനും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനും നൽകിയ പരാതിയിൽ മീനാക്ഷി പറയുന്നു. ഗ്രൗണ്ട് സ്റ്റാഫ് തനിക്കാവശ്യമായ സഹായം നൽകിയതായും വിമാനത്തിൽ കയറാൻ സഹായിച്ചതായും അവർ പറഞ്ഞു. എയർഹോസ്റ്റസിനോട് ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ചിരുന്നു.

വിമാനം യാത്രതിരിക്കാനായപ്പോൾ സമീപത്തെത്തിയ എയർഹോസ്റ്റസിനോട് ഹാൻഡ് ബാഗിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ അത് തന്റെ ജോലിയല്ലെന്ന് പറഞ്ഞു. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോൾ അവരും അവഗണിച്ചതായും സഹായത്തിനായി ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ തനിക്ക് അസൗകര്യമുണ്ടെങ്കിൽ വിമാനത്തിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും മീനാക്ഷി പരാതിയിൽ പറയുന്നു.

ഡിജിസിഎ അമേരിക്കൻ എയർലൈൻസിനോട് വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്നാൽ ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ പാലിക്കാൻ കൂട്ടാക്കാതിരുന്ന ഒരു യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ജനുവരി 30 ന് ഇറക്കി വിട്ടതായി അമേരിക്കൻ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ടിക്കറ്റ് തുക മടക്കിനൽകാനായി കസ്റ്റമർ റിലേഷൻസ് ടീം അവരെ സമീപിച്ചതായും പ്രസ്താവനയിൽ പറയുന്നു.

Karma News Network

Recent Posts

വാക്‌സിൻ എടുത്തതിന് പിന്നാലെ മകളുടെ മരണം, സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ മാതാപിതാക്കൾ

ന്യൂഡൽഹി : സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികൾ ആരംഭിച്ച് കൊവിഷീൽഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ…

7 mins ago

ആയിഷയുടെ ഹിന്ദു ഹൃദയം ഇനി അല്ലാഹുവിനു മുന്നിൽ മുട്ട് കുത്തും

പാക് സ്വദേശിനിയായ ആയിഷ എന്ന പെൺകുട്ടിയ്‌ക്ക് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ ഹൃദയ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയത്.ഇന്ത്യയിലെ തന്നെ സന്നദ്ധ സംഘടനയുടെ…

21 mins ago

യുഎഇയിൽ ശക്തമായ മഴ തുടരുന്നു, ആലിപ്പഴ വർഷം, ജാഗ്രതാ നിർദേശം

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലും ഇന്ന് പുലര്‍ച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴ…

39 mins ago

എല്ലാവർക്കും കയറി കൊട്ടിയിട്ട് പോകാനുള്ള ചെണ്ടയല്ല ചെങ്കൊടി പിടിക്കുന്ന വനിതകൾ: എ എ റഹീം

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമെതിരെ വലിയ സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് രാജ്യസഭാ…

53 mins ago

ഡ്രൈവിങ് ടെസ്റ്റ് പരീക്ഷണം പാളി, പലയിടത്തും വ്യാപക പ്രതിഷേധം, ടെസ്റ്റ് നിലച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടപ്പിലാക്കാൻ ശ്രമിച്ച ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.…

1 hour ago

ക്വാറിയിൽ തലയോട്ടി, കണ്ടത് മീൻ പിടിക്കാനെത്തിയ കുട്ടികൾ

പാലക്കാട്: മീൻ പിടിക്കാനായി ക്വാറിയിൽ എത്തിയ കുട്ടികൾ കണ്ടത് തലയോട്ടി. രാമശേരിയിൽ ആണ് സംഭവം. നിരവധി പേർ കുളിക്കാനെത്തുന്ന സ്ഥലത്ത്…

2 hours ago