topnews

വീട്ടമ്മയെ കത്രികക്ക് കുത്തിക്കൊന്ന 26കാരി മരുമകള്‍ ഇതാണ്, ഭര്‍ത്താവിനോങ്ങിയത് ഭര്‍ത്താവിന്റെ അമ്മയ്ക്ക് കൊണ്ടു

പ്രായമായവരെ ഉപദ്രവിക്കുന്ന മക്കളുടെയും മരുമക്കളുടെയും പല സംഭവങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഇത്തരം പല വീഡിയോകളും പുറത്ത് എത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ സ്വത്തുക്കളും മറ്റും കൈക്കലാക്കുന്നത് വരെ സ്‌നേഹം അഭിനയിക്കുകയും പിന്നീട് തനി സ്വരൂപം പുറത്തെടുക്കുകയും ചെയ്യുന്ന മരുമക്കളുടെ പല റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ജീവന്‍ വരെ നഷ്ടപ്പെട്ടവരുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ ഉണ്ടായത്.

മരുമകള്‍ കത്രിക കൊണ്ട് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നിരണം കൊമ്പങ്കേരി പ്ലാംപറമ്പില്‍ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ എന്ന 66 കാരിയാണ് മകന്റെ ഭാര്യയുടെ കുത്തേറ്റ് മരിച്ചത്. കുഞ്ഞുഞ്ഞൂമ്മയുടെ മകന്‍ ബിജി ചാക്കോയുടെ ഭാര്യ ലിന്‍സി എന്ന 26കാരിയാണ് പ്രതി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.

നിര്‍മാണ തൊഴിലാളിയാണ് ബിജി. ഇയാളെ കഴിഞ്ഞ ദിവസം ചിലര്‍ മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ പരുക്ക് പറ്റി ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോള്‍ ബിജിയും ലിന്‍സിയുമായി മഴക്കുണ്ടായി. ഇതിനിടെ കുഞ്ഞൂഞ്ഞമ്മ ഇടപെട്ടതോടെ ലിന്‍സി കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ സംഭവം നടന്ന കൊമ്പങ്കേരിയിലെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ലിന്‍സിയെ റിമാന്‍ഡ് ചെയ്തു. കുഞ്ഞൂഞ്ഞമ്മയുടെ സംസ്‌കാരം പിന്നീട്. മറ്റൊരു മകന്‍ വില്‍സണ്‍.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

2 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

3 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

3 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

4 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

4 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

5 hours ago