entertainment

പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെ ആഘോഷമാക്കാത്തതെന്ത്- രേവതി

മെഗാ സ്റ്റാർ മമ്മൂട്ടി വർക്കൌട്ടിനിടെ പകർത്തിയ രണ്ട് കിടിലൻ സെൽഫി ചിത്രങ്ങൾ രണ്ട് ദിവസങ്ങളായി വൈറലായിരുന്നു.താരങ്ങളടക്കം നിരവധി ആരാധകരാണ് ചിത്രം ഷെയർ ചെയ്തത്.മമ്മൂട്ടിക്ക് ഇപ്പോഴും പ്രായം മുപ്പതുപോലും ആയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.ഇപ്പോഴിതാ നടി രേവതി സമ്പത്ത് ഇത് പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിൻ്റെ പൂർണരൂപം

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.എനിക്കും,ഇഷ്ടമായി,നല്ല രസമുള്ള പടം.ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച്‌ അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ,വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ.അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്ബോൾ,സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല

Karma News Network

Recent Posts

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

41 mins ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

1 hour ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

2 hours ago

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

കൊച്ചി: ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍…

3 hours ago

മലമൂത്രം കൈകൊണ്ട് കോരി വൃത്തിയാക്കും, കൂലി കിട്ടുന്നില്ല, സങ്കടം വിവരിച്ച് ഹോം നേഴ്സ്

തിരുവനന്തപുരം. തൊഴിൽ വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരുന്നു. തട്ടിപ്പുകാർക്ക് ഇരകളാകുന്നത് നിരവധി തൊഴിൽ അന്വേഷകരും. രോ​ഗികളെ…

3 hours ago

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരി : കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ…

3 hours ago