entertainment

കങ്കണയുടെ ഒപ്പം പ്രവര്‍ത്തിച്ചത് വലിയ തെറ്റായിപ്പോയെന്ന് സിമ്രാന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

ബോളിവുഡ് താരം കങ്കണ റണൗത്തിനൊപ്പം പ്രവര്‍ത്തിച്ചത് വലിയ തെറ്റായിപ്പോയന്ന് തുറന്ന് പറഞ്ഞ് സിമ്രന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. 2017-ല്‍ പുറത്തിറങ്ങിയ ചിത്രാണ് സിമ്രാന്‍. കങ്കണ ക്യൂന്‍, തനു വെഡ്‌സ് മനു റിട്ടേണ്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തില്‍ കങ്കണനില്‍ക്കുന്ന സമയത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമയെ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് തിയറ്ററില്‍ വന്‍ പരാജയമായിരുന്നു സിമ്രാന്‍.

ഇപ്പോള്‍ സിമ്രാന്റെ സംവിധായകന്‍ കങ്കണയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്. കങ്കണ മികച്ചനടിയാണെങ്കിലും അവരോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ തെറ്റായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്. അടുത്തിടെ നല്‍കിയ ഒരഭിമുഖത്തിലാണ് ഹന്‍സല്‍ മെഹ്ത ഇക്കാര്യം പറഞ്ഞത്. കങ്കണ നല്ല നടിയാണ്. പക്ഷെ തന്നെ പറ്റി മാത്രം സിനിമ നിര്‍മ്മിച്ച് അവര്‍ തന്നിലേക്ക് മാത്രം ഒതുങ്ങുന്നത് പരിമിതിയാണ്. ഒരു സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രധാന്യമുണ്ടെന്നും ഹന്‍സല്‍ മെഹ്ത അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ കങ്കണ ചിത്രം ധാക്കഡിലെ ഗാനത്തെയും ചിത്രത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകന്‍ വിമര്‍ശിച്ചു.

ഈ ഗാനം കങ്കണയെപ്പറ്റിതന്നെയാണ് പറയുന്നതെന്നാണ് വിമര്‍ശനം. മികച്ച നടിയാണ് കങ്കണയെങ്കിലും ഇനി അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തനിക്ക് കഴിയില്ലെന്നും ഹന്‍സല്‍ മെഹ്ത പറഞ്ഞു.

ചിത്രീകരണ സമയത്ത് തിരക്കഥാകൃത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില സംഭാഷണങ്ങള്‍ ആവശ്യമില്ലാതെ തിരക്കഥയില്‍ കൂട്ടിചേര്‍ക്കാന്‍ കങ്കണ ആശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ക്കിടെ വന്ന വിവാദം വലിയ തോതില്‍ വാര്‍ത്തയുമായിരുന്നു. തുടരെ വിവാദങ്ങളിലായ സിമ്രാന്‍ പക്ഷെ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല.

Karma News Network

Recent Posts

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ, കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ…

6 mins ago

എയറിലായ മേയറെ നിലത്തിറക്കാൻ വന്ന ലുട്ടാപ്പി റഹിം ഇപ്പോൾ എയറിലായി

മേയർ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി റോഡിൽ കാണിച്ച ഷോയെത്തുടർന്ന് ബഹിരാകാശത്ത് നില്ക്കുന്ന ആര്യാ രാജേന്ദ്രനെ താഴെയിറക്കാം അല്ലെങ്കിൽ എങ്ങനെയെങ്കിലും ഈ…

31 mins ago

തടി കുറയ്ക്കാൻ 6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്, അമിത വ്യായാമം കുഞ്ഞിന്റെ ജീവനെടുത്തു

ന്യൂജേഴ്‌സി : ആറ് വയസുകാരന്റെ മരണത്തിൽ പിതാവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമിത വ്യായാമം ആണ് കുഞ്ഞിന്റെ…

38 mins ago

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

1 hour ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

1 hour ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

1 hour ago