topnews

ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ടവരെ കാമുകനൊപ്പം ചേര്‍ന്ന് കൊന്ന് യുവതി

ബെഗളൂരു. ലൈംഗിക വൃത്തിയിലേക്ക് തള്ളിവിട്ട മൂന്ന് സ്ത്രീകളെ കൊന്നകേസില്‍ യുവതിയും കാമുകനും പോലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുഡുര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി ചന്ദ്രകല എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടക മണ്ഡ്യയിലെ അരകെരെ, കെബെട്ടനഹള്ളി എന്നിവിടങ്ങളില്‍ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

കൊല്ലപ്പെട്ട സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളായ സിദ്ധമ്മ, പാര്‍വതി എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബവുമായി അടുത്ത ബന്ധം പ്രതികള്‍ പുലര്‍ത്തിയിരുന്നതിനാല്‍ ഇലരെ ബന്ധുക്കള്‍ക്കും വിശ്വാസമായിരുന്നു. ഈ കേസുകളുടെ അന്വേഷണത്തിന് ഇടയില്‍ ബെംഗളൂരുവില്‍ കുമദയെന്ന സ്ത്രീയെയും ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു.

മുമ്പ് ലൈംഗികത്തൊഴിലാളിയായിരുന്ന ചന്ദ്രകല. തന്നെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടവരെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നതായി പോലീസ് പറയുന്നു. സമാനമായ രീതിയില്‍ അഞ്ച് സ്ത്രീകളെക്കൂടി വകവരുത്തുവനാണ് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്. നാലാമത്തെ കൊലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴായിരുന്നു പോലീസ് ഇവരെ പിടികൂടിയത്.

ജൂണ്‍ അഞ്ചിന് സിദ്ധമ്മയെയും പാര്‍വതിയെയും മൈസൂരുവിലെ വാടകവീട്ടിലേക്ക് വിളിച്ച് വരുത്തിയ ഇരുവരും ഇവരെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തലയറുത്ത് എടുക്കുകയായിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ബൈക്കില്‍ നഗരത്തിലെ പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയില്‍ സമാനരീതിയില്‍ വാടകയ്ക്ക് വീട് എടുത്താമ് കുമുദയെ കൊലപ്പെടുത്തിയത്.

Karma News Network

Recent Posts

കണ്ണൂർ വിമാനത്താവള പരിസരത്ത്, വന്യജീവിയുടെ സാന്നിധ്യം, പാതി ഭക്ഷിച്ച നായയുടെ ജഡം കണ്ടെത്തി

കണ്ണൂർ : വിമാനത്താവള പരിസരത്ത് വന്യജീവിയുടെ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് വന്യജീവിയെ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് കണ്ടത്.…

9 mins ago

കോഴിക്കോട് സൂര്യാതപമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് കോഴിക്കോട് പെയിന്റിങ് തൊഴിലാളി മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. ശനിയാഴ്ച ജോലിസ്ഥലത്ത് വെയിലേറ്റതിനേത്തുടർന്ന് കുഴഞ്ഞു…

32 mins ago

ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.…

35 mins ago

റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ചു, പിഞ്ചുകുഞ്ഞ് മരിച്ചു, 8 പേർക്ക് ​ഗുരുതരപരിക്ക്

കൊയിലാണ്ടി : ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറി ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. എട്ട് പേർക്ക് ​ഗുരുതരമായി…

1 hour ago

മകന്റെ ക്യാമറയില്‍ മോഡലായി നവ്യ നായർ, ഇത് നന്ദനത്തിലെ ബാലാമണി തന്നെയോയെന്ന് സോഷ്യൽ മീഡിയ

മകന്‍ സായ് കൃഷ്ണ പകർത്തിയ നടി നവ്യ നായരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ…

1 hour ago

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കും, സർക്കാർ സ്കൂളുകളിൽ 30ശതമാനവും ഏയ്ഡഡ് സ്കൂളിൽ 20ശതമാനവും വർധിപ്പിക്കും

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20…

1 hour ago