Home kerala വ്യാജ ഡിഗ്രി വിവാദം, നിഖിലിനെ പുറത്താക്കണമെന്ന് ആവശ്യം, എംഎസ്എം കോളേജിലേയ്‌ക്ക് എബിവിപി മാർച്ച്

വ്യാജ ഡിഗ്രി വിവാദം, നിഖിലിനെ പുറത്താക്കണമെന്ന് ആവശ്യം, എംഎസ്എം കോളേജിലേയ്‌ക്ക് എബിവിപി മാർച്ച്

ആലപ്പുഴ : വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം എംഎസ്എം കോളേജിലേയ്‌ക്ക് എബിവിപി മാർച്ച് നടത്തി. കോളേജിലേയ്‌ക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിഖിലിനെ സംരക്ഷിക്കുന്നത് കോളേജ് അവസാനിപ്പിക്കണമെന്നുമാണ് എബിവിപിയുടെ ആവശ്യം.

നിഖിലിനെ സംരക്ഷിക്കുന്ന നിലപാടാണ് എസ്എഫ്‌ഐ സ്വീകരിച്ചിട്ടുള്ളത്. നിഖിൽ ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം തങ്ങൾ പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്. എല്ലാം ഒർജിനലാണെന്ന് താൻ പരിശോധിച്ച് ഉറപ്പുവരുത്തിയതായും ആർഷോ പറഞ്ഞു.

സംഭവത്തിൽ നിഖിൽ നേരിട്ടെത്തിയാണ് നേതൃത്വത്തെ സംഭവം ബോധിപ്പിച്ചതെന്നും ആർഷോ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ സംഭവത്തിൽ വെളിപ്പെടുത്തലുമായി കോളേജ് പ്രിൻസിപ്പൽ രംഗത്തുവന്നു. നിഖിൽ നിലവിലുള്ള ഡിഗ്രി ക്യാൻസൽ ചെയ്താണ് കലിംഗയിൽ അഡ്മിഷൻ നേടിയതെന്നാണ് അവകാശപ്പെട്ടത്. നിഖിൽ എന്താണ് പറയുന്നതെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.