മണിപ്പൂരിൽ വെടിവയ്പ്പ്, സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ ജില്ലയിലെ നരൻസേന മേഖലയിൽ വിന്യസിച്ചിരുന്ന സിആർപിഎഫിന്റെ 128 ബറ്റാലിയനിലെ ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികൾ മലമുകളിൽ നിന്ന് ക്യാമ്പ് ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. 12.30 ഓടെ ആരംഭിച്ച ആക്രമണം പുലർച്ചെ 2.15 വരെ തുടർന്നു.

ബോംബ് എറിഞ്ഞതാണ് ഉദ്യോ​ഗസ്ഥരുടെ മരണത്തിന് ഇടയാക്കിയതെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു. മ​ണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷമുണ്ടായിരുന്നു. അ​ക്ര​മി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സി​ന് വെ​ടി​യു​തി​ർ​ക്കേ​ണ്ടി വ​ന്നിരുന്നു. നാ​ലി​ട​ത്ത് നാ​ല് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ക്കുകയും ചെയ്തു. ഒ​രു ബൂ​ത്തി​ൽ അ​ജ്ഞാ​ത​ർ വോ​ട്ടു​യ​ന്ത്രം അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് ഔ​ട്ട​ർ മ​ണി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ ചി​ല ബൂ​ത്തു​ക​ളി​ൽ റീപോളിങ് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.

ബി​ഷ്ണു​പു​ർ ജി​ല്ല​യി​ലെ ത​മ്‌​ന​പോ​ക്പി​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ പോ​ളി​ങ് ബൂ​ത്ത് പി​ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ ഉ​റി​പോ​ക്ക്, ഇ​റോ​യി​ഷേം​ബ, കി​യാം​ഗെ എ​ന്നി​വി​ട​ങ്ങ​ളി​ലും സംഘർഷമുണ്ടായിരുന്നു