പുണ്യാളന് അഗര്‍ബത്തീസ്, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, പത്തേമാരി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടന് ഗോകുലന് വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.
ലോക്ക് ഡൗണിനിടെ വീട്ടുകാര്‍ തന്നെ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഗോകുലന്റേത്. മറ്റൊരു സാഹചര്യം ആയിരുന്നെങ്കിലും ലളിതമായിട്ട് ആയിരിക്കും ചടങ്ങുകൾ എന്നും ഗോകുലന് പറഞ്ഞു.വിവാഹം ലാളിതമായതിനു കൃത്യമായ ഉത്തരം ഗോകുലൻ പറയുന്നു. കൊറോണ മാത്രമല്ല കാരണം.വിവാഹമല്ല ദാമ്പത്യമാണ് ആഘോഷം ആക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു . സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു . എനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടന്, മണികണ്ഠന്, സുധി കോപ്പ, ലുക്ക്മാന്‍ എന്നിങ്ങനെ നിരവധി പേര് വിളിച്ച് ആശംസകള്‍ അറിയിച്ചു. മമ്മൂക്ക ലോക്ക്ഡൗണിന് ശേഷം വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
പുണ്യാളന് അഗര്‍ബത്തീസിലെ ജിബ്രൂട്ടന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുലന് തുടര്‍ന്നു വന്ന പല ചിത്രങ്ങളിലും കൈയടി നേടിയിരുന്നു. നടന്റെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…
കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…