നടന്‍ ഗോകുലന്‍ വിവാഹിതനായി, വിവാഹ വീഡിയോ

പുണ്യാളന്‍ അഗര്‍ബത്തീസ്, ഉണ്ട, എന്റെ ഉമ്മാന്റെ പേര്, പത്തേമാരി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്.

ലോക്ക് ഡൗണിനിടെ വീട്ടുകാര്‍ തന്നെ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഗോകുലന്റേത്. മറ്റൊരു സാഹചര്യം ആയിരുന്നെങ്കിലും ലളിതമായിട്ട് ആയിരിക്കും ചടങ്ങുകൾ എന്നും  ഗോകുലന്‍ പറഞ്ഞു.വിവാഹം ലാളിതമായതിനു കൃത്യമായ ഉത്തരം ഗോകുലൻ പറയുന്നു. കൊറോണ മാത്രമല്ല കാരണം.വിവാഹമല്ല ദാമ്പത്യമാണ് ആഘോഷം ആക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു  . സിനിമയിലെ സുഹൃത്തുക്കളെ വിവാഹം അറിയിച്ചിരുന്നു . എനിക്ക് പ്രിയപ്പെട്ട മമ്മൂക്ക, ജയസൂര്യ ചേട്ടന്‍, മണികണ്ഠന്‍, സുധി കോപ്പ, ലുക്ക്മാന്‍ എന്നിങ്ങനെ നിരവധി പേര്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു. മമ്മൂക്ക ലോക്ക്ഡൗണിന് ശേഷം വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുണ്യാളന്‍ അഗര്‍ബത്തീസിലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുലന്‍ തുടര്‍ന്നു വന്ന പല ചിത്രങ്ങളിലും കൈയടി നേടിയിരുന്നു. നടന്റെ വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.