entertainment

ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ്-ഭാമ

2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെമലയാള സിനിമക്ക് ലഭിച്ച താരമാണ് ഭാമ.പരസ്യ രംഗത്ത് നിന്നുമാണ് ഭാമ സിനിമയിലേക്ക് എത്തിയത്.ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം.പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.അടുത്തിടെയാണ് ഭാമയുടെ വിവാഹം കഴിഞ്ഞത്.കുടുംബ സുഹൃത്തായ അരുൺ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയെന്ന വാർത്തയ്ക്ക് പിന്നാലെ നടി ഭാമയ്‌ക്കെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു.സഹപ്രവർത്തകർ അടക്കം നിരവധി പേർ ഭാമയെ വിമർശിച്ച്‌ രംഗത്തെത്തി.വിമർശനങ്ങൾ രൂക്ഷമായതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ കമന്റ് സെക്ഷൻ ഭാമ ഡിസേബിൾ ചെയ്തു മാത്രമല്ല 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച്‌ കുറിച്ച പോസ്റ്റ് ഭാമ നീക്കം ചെയ്യുകയും ചെയ്തു.ഈ സംഭവങ്ങൾക്കെല്ലാം ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഭാമ

സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോയാണ്‌ വിവാദങ്ങൾക്ക് ശേഷം നടി ആദ്യമായി പോസ്റ്റ് ചെയ്തത്.പിന്നാലെ കുറിച്ച വാക്കുകളും ശ്രദ്ധേയമാണ്.നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക,ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്.എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ ഭാമ പങ്കുവച്ചിരിക്കുന്നത്. ബി ഒപ്റ്റിമിസ്റ്റിക് എന്നും ഭാമയുടെ സ്റ്റാറ്റസിൽ കാണാം

Karma News Network

Recent Posts

മസാലപ്പൊടികളിൽ ക്യാൻസറിന് കാരണമായ കീടനാശിനി, കേരളത്തിൽ വിറ്റഴിക്കുന്നു

കേരളത്തിൽ വിറ്റഴിക്കുന്നത് കാൻസറിന് വരെ കാരണമാകുന്ന മായം കലർന്ന മസാലപ്പൊടികൾ. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പൊടികളില്‍ ആണ്…

12 mins ago

ആപ്പ് വഴി നടത്തിയതിയത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്, പ്രതി പിടിയിൽ

തൃശൂർ : മൈ ക്ലബ് ട്രേഡ്സ് (എം.സി.ടി) എന്ന ഓൺലൈൻ ആപ് വഴി ജില്ലയിൽ അഞ്ചു കോടി രൂപ തട്ടിപ്പ്…

46 mins ago

വെയിലിന്റെ ചൂടേൽക്കണ്ട, ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് മനം കുളിർക്കെ ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം…

59 mins ago

സംസ്ഥാനത്ത് നീതിപൂർവകവും സുതാര്യവുമായ വോട്ടെടുപ്പ് നടന്നില്ല, കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വി ‌ഡി സതീശൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഗുരുതരവീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ‌ഡി സതീശൻ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന്…

1 hour ago

ആര്യ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം, കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്

മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്‌പോര്. ഇന്നലെ രാത്രി…

1 hour ago

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

1 hour ago