മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ രാജേഷ്. ദേശീയ പുരസ്‌കാരം നേടിയ തമിഴ് ചിത്രം ‘കാക്ക മുട്ടൈ’യിലെ അഭിനയത്തിലൂടെയാണ് ഐശ്വര്യ ശ്രദ്ധിക്കപ്പെടുന്നത്. സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ഐശ്വര്യ. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു
ഇപ്പോളിതാ തന്റെ ബാല്യകാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ചേരിയിലാണ് ഞാന്‍ ജനിച്ച് വളര്‍ന്നത്. മൂന്ന് മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഏക അനിയത്തിയായിരുന്നു.
വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങള്‍ നാല് പേരെ വളര്‍ത്തിയത്. ബോംബെയില്‍ പോയി വില കൂടിയതും അല്ലാത്തതുമായ സാരികള്‍ വാങ്ങി ചെന്നൈയില്‍ കൊണ്ട് വന്ന് വില്‍ക്കുമായിരുന്നു. എല്‍ഐസി ഏജന്റായും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും അമ്മ ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം തന്നു. എനിക്ക് 12-13 വയസുള്ളപ്പോള്‍ മുതിര്‍ന്ന സഹോദരന്‍ രാഘവേന്ദ്ര മരിച്ചു.
ചേട്ടന്‍ ആത്മഹത്യ ചെയ്തതാണ്. അതിന്നും ആര്‍ക്കുമറിയില്ല. വര്‍ഷങ്ങള്‍ കടന്ന് പോയി. രണ്ടാമത്ത സഹോദരന്‍ ചെന്നൈ എസ്ആര്‍എം കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി. പഠിച്ചിറങ്ങിയ ഉടനെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കിട്ടി. അന്ന് അമ്മ ഒരുപാട് സന്തോഷിച്ചു.
കാഡ്ബറീസ് ചോക്ലേറ്റിന്റെ പ്രൊമോഷൻ ജോലിയാണ് ആദ്യം ചെയ്തത്. പിന്നീട് സീരിയലുകളിലൊക്കെ അഭിനയിച്ചു. ഒരു ഉപജീവന മാർഗമായാണ് അഭിനയം ഏറ്റെടുത്തത്.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…
പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…
ബന്ധുവിന്റെ മാമ്മോദീസ കൂടാൻ പള്ളിയിൽ പോയപ്പോൾ നടന്ന അനുഭവം പങ്കുവച്ച് നടി സാന്ദ്ര തോമസ്. പള്ളിയിലെ അച്ഛൻ നൽകിയ നിർദേശങ്ങളെ…
ഗോകുലം ഗോപാലൻ പാവങ്ങളുടെ സ്വത്തും ഭൂമിയും തട്ടിയെടുത്താണ് ഇന്നത്തേ നിലയിലേക്ക് വളർന്നത് എന്നുള്ള വിവാദം ഇപ്പോൾ വൻ ചർച്ചയാവുകയാണ്. ആലപ്പുഴയിലെ…
പാർട്ടി പറയുന്ന ഏത് ദൗത്യവും ഏറ്റെടുത്തിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇപ്പോൾ മത്സരിക്കുന്നത് ആറാമത്തെ ജില്ലയിലാണ്. എല്ലാ ജില്ലയിലും വോട്ട് ശതമാനം…
പെൺകുട്ടികളെ സംബന്ധിച്ച ഒരു ചോദ്യവും അതിന് പൂർണിമ നൽകിയ മറുപടിയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ ജനറേഷനിലെ കുട്ടികൾ വിവാഹം കഴിക്കില്ല, അല്ലെങ്കിൽ…