entertainment

എന്തുകൊണ്ട് മേക്കപ്പ് ഉപയോഗിക്കുന്നില്ല, നിമിഷ സജയന്‍ തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അങ്ങോട്ട് നിമിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നിമിഷയ്ക്കായി. താരം സിനിമയിലും സിനിമയ്ക്ക് പുറത്തും മേക്കപ്പ് അങ്ങനെ ഉപയോഗിക്കാറില്ല. ഇപ്പോള്‍ താന്‍ മേക്കപ്പ് ഇടാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിമിഷ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ മേഖലയെ കുറിച്ചും നിമിഷ തുറന്ന് പറഞ്ഞു.

സിനിമയില്‍ മേക്കപ്പ് വേണമെന്നത് നമ്മള്‍ കണ്ടു വന്ന ഒരു രീതിയാണ്. അത് തന്നെ പിന്തുടരണമെന്നില്ലല്ലോ.ഞാന്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന ഇമേജുള്ളവയാണ്.നിത്യ ജീവിതത്തില്‍ നമ്മുടെ ചുറ്റുമുള്ള എത്രപേരാണ് മേക്കപ്പ് ഉപയോഗിക്കുന്നത്. കൂടിപ്പോയാല്‍ ലിപ്സ്റ്റിക് ഇടുന്നവരെയല്ലേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ സ്ത്രീകളുടെ ധൈര്യത്തെ കുറിച്ചും മിടുക്കിനെ കുറിച്ചുമെല്ലാം അച്ഛന്‍ പറയുന്നത് കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതായിരിക്കാം എന്നിലെ സ്വഭാവത്തെ രൂപപ്പെടുത്തിയത്. ഏതൊരു മേഖലയിലായാലും മുന്‍പന്തിയില്‍ ഒരു മലയാളി പെണ്‍കുട്ടിയുണ്ടാകും. കൂടാതെ കുട്ടിക്കാലം മുതല്‍ അച്ഛനും അമ്മയും എന്നെ പറഞ്ഞ് പഠിപ്പിച്ചത് മലയാളി പെണ്‍കുട്ടിയുടെ ശീലങ്ങളുമാണ്.

സിനിമയ്ക്കുള്ളിലെ അടുക്കള രാഷ്ട്രീയത്തിനോട് തീരെ യോജിപ്പില്ല. സിനിമ ഒരു കലാരൂപമാണ്. അത് എപ്പോഴും സംശുദ്ധമായിരിക്കണം,. അതില്‍ ഒരിക്കലും വ്യക്തി താത്പര്യങ്ങളോ ഗ്രൂപ്പിസമോ കടന്നു വരാന്‍ പാടില്ല. കണ്ണുകള്‍ കൊണ്ടുള്ള ഭാവങ്ങളാണ് അഭിനയിക്കാന്‍ ഏറ്റവും ഇഷ്ടം. ഈ അടുത്ത ഇടയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളതും അതാണ്. നോട്ടം കൊണ്ടുള്ള റൊമാന്‍സ്. റൊമാന്‍സില്‍ മുന്‍പരിചയമൊന്നുമില്ല. എന്നാലും എനിയ്ക്ക് ഏറ്റവും കൂടുതല്‍ വഴങ്ങുന്നതും അതാണെന്ന് തോന്നുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന സൈക്കോളജിക്കല്‍ ത്രില്ലറിനോടാണ് കൂടുതല്‍ ഇഷ്ടം. കൂടാതെ ഒരു സൈക്കോ കില്ലറായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.- നിമിഷ അഭിമുഖത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

37 mins ago

ഭഗവത്ഗീത, ജീവിതത്തിലെ എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം

ഭഗവത് ഗീതയെ പുകഴ്ത്തി ബംഗാൾ ഗവർണർ സിവി ആനന്ദബോസ് . ചിന്മയാനന്ദ സ്വാമിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭഗവദ് ഗീതയാണ് മനസില്‍ നിറയുന്നത്…

1 hour ago

എന്തിനു 34കോടി പിരിച്ചു,പരമാവധി ബ്ളഡ് മണി 1കോടി 15ലക്ഷം മാത്രം

സൗദിയിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ 34 കോടി രൂപയിലധികം പിരിച്ചെടുത്തിട്ട് ഈ തുക എന്ത്…

2 hours ago

അനിലയുടെ മരണം കൊലപാതകം, മുഖം വികൃതമാക്കിയ നിലയില്‍, സുദർശനുമായി ബന്ധമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സഹോദരൻ

കണ്ണൂര്‍: പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സഹോദരന്‍. അനിലയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ…

2 hours ago

കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

പാലക്കാട്: കെഎസ്ആര്‍ടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ഇരുചക്രവാഹനത്തിലെ യാത്രക്കാരനായ അഗളി ജെല്ലിപ്പാറ തെങ്ങുംതോട്ടത്തില്‍ സാമുവലിന്റ മകന്‍…

3 hours ago

തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു, രാജ്നാഥ് സിങ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ്…

3 hours ago