Home topnews തണുപ്പുകാലമായി; ഷൂസ് ധരിക്കുമ്പോള്‍ സൂക്ഷിക്കണം , വില്ലന്മാരായി പാമ്പുകള്‍ കാണും

തണുപ്പുകാലമായി; ഷൂസ് ധരിക്കുമ്പോള്‍ സൂക്ഷിക്കണം , വില്ലന്മാരായി പാമ്പുകള്‍ കാണും

തണുപ്പുകാലം ആരംഭിച്ചതോടെ ഇനി ഷൂസ് ധൃതിയില്‍ ഇടുന്നവര്‍ ഒന്ന് സൂക്ഷിക്കണം. കാലില്‍ ചുറ്റുന്നത് ചിലപ്പോള്‍ പാമ്ബായിരിക്കും .ഷൂസ് ധരിച്ച് കഴിഞ്ഞ് നടന്നു തുടങ്ങുമ്പോഴാകും പാമ്പിന്റെ കടിയേല്‍ക്കുക . ഇഴജന്തുക്കള്‍ പലപ്പോഴും തല ചുരുട്ടി ഉള്ളിലേക്ക് വച്ചിരിക്കും. ഷൂസ് ധരിച്ച് നടന്നു തുടങ്ങുമ്‌ബോള്‍ ഇഴജന്തുക്കളുടെ ശരീരത്തില്‍ വേദന ഉണ്ടാവുകയും അത് കടിക്കുകയും ചെയ്യും .

രണ്ടാഴ്ചക്കുള്ളില്‍ ഷൂവില്‍നിന്ന് പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി എത്തിയത് എട്ടുപേരാണ് . അതില്‍ ആറുപേര്‍ സ്‌കൂള്‍ കുട്ടികള്‍. മിക്കവരും വീടിനുപുറത്ത് തിണ്ണയിലോ അല്ലെങ്കില്‍ സ്റ്റാന്‍ഡിലോ ആണ് ഷൂസ് സൂക്ഷിക്കുന്നത് . ഷൂസിലെ വിയര്‍പ്പിന്റെ മണവും തണുപ്പും ഇഴജന്തുക്കളെ പെട്ടെന്ന് ആകര്‍ഷിക്കും.

ഷൂസ് ധരിക്കുന്നതിന് മുമ്പ് ആദ്യം ഒന്ന് പരിശോധിക്കണം. കൈ ഷൂസിനുള്ളില്‍ ഇടരുത് . പകരം ലൈറ്റ് അകത്തിടച്ച് പരിശോധിക്കുക. ഇതിനായി കമ്പു ഉപയോഗിക്കാം. ഷൂസ് കമഴ്ത്തി തറയില്‍ ഇട്ട് തട്ടിയാലും മതിയാകും . കുട്ടികള്‍ മുതിര്‍ന്നവരുടെ സഹായം തേടണം.

ഷൂസ് ധരിക്കുമ്‌ബോള്‍ അകത്ത് സാധാരണയിലധികമായി തണുപ്പ് തോന്നിയാല്‍ ഉടന്‍ തന്നെ ഊരി പരിശോധിക്കണം . ഇനി പാമ്ബ് കടിച്ചാല്‍ ഉടന്‍ ഷൂസ് ഊരിമാറ്റണം. കണംകാലിന് മുകളില്‍ മുറുക്കി കെട്ടണം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടുകയും ചെയ്യണം .