‘എന്റെ മനോഹരമായ യാത്ര’; ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ വീഡിയോ പങ്കുവച്ച്‌ നടി അഞ്ജലി അമീര്‍

ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ വീഡിയോയാക്കി പങ്കുവെച്ച്‌ നടി അഞ്ജലി അമീര്‍. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്. ‘എന്റെ മനോഹരമായ യാത്ര’ എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

അതിനിടെ അഞ്ജലിയുടെ ജീവിതം സിനിമയാകുകയാണ്. ഡെനി ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മാണം. നവല്‍ എന്ന ജ്യൂവല്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.കെ. അജിത്കുമാര്‍ ആണ് തിരക്കഥ.

മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്

ഒരു പുരുഷനായി ജനിച്ച്‌ സ്ത്രീയിലേക്കുള്ള തന്റെ ജീവിതകഥ ഒരുപാട് തവണ അഞ്ജലി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഞ്ജലിയുടെ ജീവിതകഥ സിനിമയാക്കുകയാണ്. ഇതിനിടെ തന്റെ ജീവിതയാത്രയിലെ രൂപമാറ്റങ്ങള്‍ ഒരു വീഡിയോ രൂപത്തിലാക്കി പുറത്ത് വിട്ടിരിക്കുകയാണ് അഞ്ജലി. ജംഷീറില്‍ നിന്നും അഞ്ജലി അമീറിലേക്കുള്ള യാത്രയാണ് വീഡിയോയിലുള്ളത്.

ജംഷീറായി ജനിച്ച്‌ അഞ്ജലിയിലേക്ക് എത്തിയത് എങ്ങനെയാണെന്നും അതിന് നിമിത്തമായ വ്യക്തിയെ കുറിച്ചുമെല്ലാം അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരുന്നു. അഞ്‌ലിയുടെ സുഹൃത്ത് ഡെനി ജോര്‍ജ് ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി കെ അജിത് കുമാര്‍ ആണ് തിരക്കഥ ഒരുക്കുന്നത്.

അഞ്ജലി പങ്കുവെച്ച വീഡിയോ

 

View this post on Instagram

 

My awesome journey #stigma #lonlyness #pain …….my transition ????????????????????????????????

A post shared by Anjali ameer. (@anjali_ameer___________) on Dec 19, 2019 at 5:36am PST