Home entertainment ദുല്‍ഖറിനൊപ്പം ഞാം മതി, മറ്റുള്ളവർ നില്ക്കുന്നത് കാണുമ്പോൾ അസൂയയാണ്‌, എന്നോടാ കളി – അനാര്‍ക്കലി മരക്കാര്‍

ദുല്‍ഖറിനൊപ്പം ഞാം മതി, മറ്റുള്ളവർ നില്ക്കുന്നത് കാണുമ്പോൾ അസൂയയാണ്‌, എന്നോടാ കളി – അനാര്‍ക്കലി മരക്കാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടി പിന്നീട് മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. തന്റെ ജീവിതത്തിലെ പ്രത്യേക നിമിഷങ്ങളും പുത്തന്‍ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് സജീവമാണ് അനാര്‍ക്കലി. ഇന്നലെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന് അനാര്‍ക്കലി നടത്തിയ പിറന്നാള്‍ ആശംസയും വൈറല്‍ ആയിരിക്കുകയാണ്.

‘എല്ലാവരും എന്നോടു ചോദിക്കുന്നു എന്തു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസിക്കാത്തതെന്ന്. മറ്റുള്ളവര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നി. എന്നോടാ കളി ! പിറന്നാള്‍ ആശംസകള്‍ ദുല്‍ഖര്‍. താങ്കളോടൊപ്പമുള്ള ഒരു യഥാര്‍ഥ ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി കാത്തിരിക്കുന്നു.’- ഒരു ചിത്രത്തിനൊപ്പം അനാര്‍ക്കലി കുറിച്ചു.

ഈ ചിത്രമാണ് വളരെ വ്യത്യസ്തമായത്. ദുല്‍ഖറിന് ഒപ്പമുള്ള ചിത്രം ഇല്ലാതിരുന്നതിനാല്‍ ഫോട്ടോഷോപ്പ് ചെയ്ത് ദുല്‍ഖറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെയ്ക്കുകയാണ് അനാര്‍ക്കലി ചെയ്തത്. ചിത്രത്തെ പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് കണ്ടവര്‍ക്ക് പെട്ടെന്ന് വ്യക്തമായില്ലെന്നതാണ് സത്യം.