രവി വർമ ചിത്രം പോലെ അനുശ്രീ, ബ്ലൗസിട്ടില്ലേയെന്ന് കമന്റ്

ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനുശ്രീ. മലയാളികളുടെ പ്രിയപ്പെട്ട താരമായ അനുശ്രീ സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്. പുതുമയുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരം പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്.

രാജ രവി വർമ ചിത്രത്തിലെ അതിസുന്ദരിയായി ഒരുങ്ങിയുള്ള അനുശ്രീയുടെ ഫോട്ടോഷൂട്ട് ചർച്ചയാകുന്നു. വയലറ്റ് നിറത്തിൽ പിങ്ക് ബോർഡറുള്ള സാരിയുടുത്താണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങളിൽ ബ്ലൗസ് ധരിക്കാത്ത പോലെയാണ് തോന്നുക. പരമ്പരാഗത ആഭരണങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാലയും കുപ്പിവളകളും നെറ്റിച്ചുട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബന്ദി പൂവും തലയിൽ വച്ചിട്ടുണ്ട്.

‘ചെന്താർമിഴി’ എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. മനോഹരി, രവി വർമ ചിത്രം പോലെയുണ്ട്, ശില്പം പോലെ, ബ്ലൗസ് ധരിച്ചില്ലേ എന്നെല്ലാം പലരും കമന്റ് രേഖപ്പെടുത്തുന്നുണ്ട്. ബൗസിൻറെ പേരിൽ ഒരു ചർച്ച തന്നെ കമൻറ് ബോക്സിൽ നടക്കുന്നുണ്ട്.

ബൗസ് ധരിച്ചിട്ടില്ലേ എന്ന് ഒരാൾ കമൻറ് ചെയ്തപ്പോൾ അതിനു താഴെ 1930 വരെ കേരളത്തിലെ സ്ത്രീകൾ മാറുമറിച്ചിരുന്നില്ല എന്ന മറുപടി വന്നു. കേരളം പോലെയൊരിടത്ത് ഇത്തരം ഫോട്ടോഷൂട്ടുകളെ വിമർശിക്കേണ്ട കാര്യമില്ലെന്നും മറുപടിയുണ്ട്.