മലയാളി സ്ത്രീകളുടെ വിപ്ലവ വീര്യം എന്ന പേരിൽ അയർലന്റിൽ മദ്യം, പിന്നിൽ മലയാളി സ്ത്രീ

കൊല്ലം: മലയാളികളായ വിപ്ലവകാരികളായ സ്ത്രീകളുടെ കരുത്തിന് അയര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ്. കരുത്തരായ സ്ത്രീകളുടെ പേരില്‍ മദ്യം പുറത്തിറക്കിയിരിക്കുകയാണ് അയര്‍ലന്‍ഡ്. മലയാളി വനിതകളുടെ നാമധേയത്തിൽ അയർലന്റിൽ മദ്യം പുറത്തിറക്കി. മലയാളികളായ വിപ്ലവകാരികളായ സ്ത്രീകളുടെ കരുത്തിന് അയര്‍ലന്‍ഡില്‍ വ്യത്യസ്തമായ ഒരു അഭിവാദ്യം അര്‍പ്പിച്ച് കുപ്പിയുടെ പുറത്ത് എഴുതിയിട്ടും ഉണ്ട്. കരുത്തരായ സ്ത്രീകകളായ മലയാളീറ്റ് വനിതകൾ എന്നും പറയുന്നു. മഹാറാണി എന്നാണ് ജിന്നിന്റെ പേര്. വിപ്ലവ സ്പിരിറ്റ് എന്ന് പച്ചമലയാളത്തില്‍ എഴുതിയിട്ടുമുണ്ട്. മലയാളി തന്നെയാണ് ഈ മലയാളിത്തം നിറഞ്ഞ വിദേശ മദ്യത്തിന് പിന്നിലും. കിളികൊല്ലൂര്‍ സമത്വമഠത്തില്‍ രാജീവ് വാസവന്റെയും വിമലയുടെയും മകള്‍ ഭാഗ്യലക്ഷ്മിയാണ് ജിന്നിന് പിന്നില്‍.

എന്നാൽ ഭാഗ്യ ലക്ഷ്മി മലയാളി സ്ത്രീകളേ ആകമാനം അപമാനിച്ചു എന്നും കമന്റുകൾ   വന്നു. മലയാളി സ്ത്രീകൾക്ക് മദ്യവുമായി ബന്ധപ്പെട്ട വിപ്ലവം എവിടെ നിന്നാണ്‌ കിട്ടിയത് എന്നും ചോദ്യം ഉയരുന്നു. മലയാളികൾക്ക് അറിയാവുന്ന വിപ്ലവകാരികളിൽ പ്രമുഖ കെ.ആർ.ഗൗരിയും, സുശീലാ ഗോപാലനും ഒക്കെയാണ്‌. അവരാരും മദ്യത്തിന്റെ മണം പോലും  അടിക്കാറില്ല എന്നു മാത്രമല്ല മദ്യത്തിനെതിരും ആണ്‌. പുകഴ്പെറ്റ മലയാളി വിപ്ലവ പുരുഷന്മാരായ എ.കെ.ജി, നായനർ, ഇ.എം.എസ്, കൃഷ്ണപിള്ള എന്നിവരും മദ്യ വർജനത്തിന്റെ ആളുകളാണ്‌.

അതാണ്‌ മലയാളികളുടെ വിപ്ലവ ചരിത്രം എന്നും മദ്യത്തിനെതിരായ ബോധവല്കരണം കൂടിയാണ്‌ മലയാളി സ്ത്രീകളും നടത്തിയിട്ടുള്ളത്. അതിനാൽ തന്നെ ലോകത്ത് മദ്യം ഏറ്റവും കുറഞ്ഞ് അളവിൽ ഉപയോഗിക്കുന്ന  ശതമാനം സ്ത്രീകളോ  പൂർണ്ണമായി  ഉപയോഗിക്കത്തവരോ ആണ്‌ മഹാ ഭൂരിപക്ഷം മലയാളി സ്ത്രീകളും. മദ്യം അവരുടെ വീടുകളേ കാർന്ന് തിന്നുന്നതിനെരെയാണ്‌ ഇന്നത്തേ 90% മലയാളി സ്ത്രീകളുടേയും വിലാപം. മലയാളി സ്ത്രീകൾ മദ്യത്തിനെതിരെയാണ്‌ നിലകൊള്ളുന്നത്. മദ്യത്തിന്റെ ഇരകളാണ്‌ അവരുടെ ജീവിതവും ദാരിദ്യവും എന്നിരിക്കെയാണ്‌ മലയാളി സ്ത്രീകളുടെ വിപ്ലവ വീര്യം എന്നപേരിൽ മലയാളി സ്ത്രീ തന്നെ അയർലന്റിൽ മദ്യം പുറത്തിറക്കിയതും

ഭാഗ്യലക്ഷ്മി തന്റെ ഭര്‍ത്താവായ റോബര്‍ട്ട് ബാരെറ്റിന്റെ റിബല്‍ സിറ്റി ഡിസ്റ്റിലറിയിലാണ് മദ്യം ഉത്പാദിപ്പിച്ചത്. 2013ല്‍ എംബിഎയ്ക്ക് പഠിക്കാനായിട്ടാണ് ഭാഗ്യ ലക്ഷ്മി അയര്‍ലന്‍ഡില്‍ എത്തുന്നത്. അവിടെ വെച്ച് ഐറിഷുകാരനായ റോബര്‍ട്ടിനെ പരിചയപ്പെടുകയായിരുന്നു. 2017ല്‍ ഇരുവരും കൊല്ലത്ത് എത്തുകയും വിവാഹിതര്‍ ആവുകയും ചെയ്തു. കോര്‍ക്ക് നഗരത്തില്‍ നാല് കോടി രൂപ ചിലവിട്ട് റോബര്‍ട്ട് ഡിസ്റ്റിലറി ആരംഭിച്ചിരുന്നു. അര നൂറ്റാണ്ടിനിടയിലെ ആദ്യ ഡിസ്റ്റിലറി ആയിരുന്നു ഇത്. കഴിഞ്ഞ ജൂണില്‍ ഉത്പാദനം ആരംഭിക്കുകയും ചെയ്തു.

റോബർട്ടും ഭാഗ്യയും പിതാവ് രാജീവ്, മാതാവ് വിമല, സഹോദരൻ അഖിൽ എന്നിവർക്കൊപ്പം

മദ്യം ഉത്പാദിപ്പിക്കുമ്പോള്‍ കേരളത്തിലെ സുഗന്ധദ്രവ്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നത് ഭാഗ്യലക്ഷ്മിയുടെ ആശയമായിരുന്നു. വയനാട്ടിലെ ‘വനമൂലിക’ എന്ന വനിതാ സ്വയംസഹായ സംഘവുമായി സഹകരിച്ചു ജാതിപത്രി, കറുവപ്പട്ട, ഏലം തുടങ്ങിയവ സുഗന്ധദ്രവ്യങ്ങള്‍ ഇറക്കുമെതി ചെയ്തു. തുടര്‍ന്ന് ഇവ ചേര്‍ത്ത് ജിന്‍ ഉത്പാദനം ആരംഭിച്ചു. ഒരു കുപ്പിയുടെ വില 49 യൂറോയാണ്. (ഏകദേശം 4300 രൂപ). കുപ്പികളില്‍ മോക്ഷം, സര്‍ഗാത്മകത എന്നിങ്ങനെയുള്ള മലയാള പദങ്ങളുമുണ്ട്. കേരളത്തനിമയുള്ള റം ആണ് വിജയലക്ഷ്മിയുടെ അടുത്ത ലക്ഷ്യം.

മലയാളത്തിൽ സർഗാത്മകത എന്നും അയർലന്റിലേ കൊടും തണുപ്പിൽ സായിപ്പന്മാർക്കായി തയ്യാറാക്കിയ മദ്യ കുപ്പിയിൽ പച്ച മലയാളത്തിൽ എഴുതിയിരിക്കുന്നു. അയർലന്റിലെ ലഹരിക്കായി എന്തിനു മലയാളി സ്ത്രീകളേ മാർകറ്റ് ചെയ്യുന്നു എന്നും ചോദ്യം ഉയരുന്നു.