Home kerala അനിൽ ആന്റണി പത്തനംതിട്ടയ്ക്കോ കേരളത്തിനോ സുപരിചിതനല്ല, പരിചയപ്പെടുത്തേണ്ടിവരുമെന്ന് പി.സി. ജോര്‍ജ്

അനിൽ ആന്റണി പത്തനംതിട്ടയ്ക്കോ കേരളത്തിനോ സുപരിചിതനല്ല, പരിചയപ്പെടുത്തേണ്ടിവരുമെന്ന് പി.സി. ജോര്‍ജ്

പത്തനംതിട്ട : ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ അട്ടിമറി നടന്നത് പത്തനംതിട്ടയിൽ ആണെന്ന് തന്നെ പറയാം. പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പി.സി. ജോര്‍ജ് പട്ടികയില്‍ ഇടംപിടിച്ചില്ല. ബി.ജെ.പി. ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണിക്കാണ് പത്തനംതിട്ടയില്‍ സീറ്റ് ലഭിച്ചത്.

പത്തനംതിട്ടയ്ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും AK ആൻ്റണിയുടെ മകനാണ് എന്ന പേരു മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊരു പ്രശ്നമല്ല, കാരണം പാർട്ടിയുടെ സ്ഥാനാർഥി നമ്മുടെ സ്ഥാനാർത്ഥിയാണ്. ആളെ പരിചയപ്പെടുത്തിയെടുക്കുക എന്നത് പ്രയാസകരമാണ്.
സാധാരണ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ പരിചയപ്പെടുത്താതെ തന്നെ ജനങ്ങൾ അറിയും.

അനിലിന് ഡൽഹിയായിട്ട് മാത്രമാണ് ബന്ധമുള്ളത്. കേരളം എന്താണെന്ന് അറിയില്ലെന്നും പിസി പറയുകയുണ്ടായി. ബി.ജെ.പി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി.സി. പ്രതികരിച്ചു.