വയോധികൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ, ഭിത്തിയിൽ അലക്ഷ്യമായ വാക്കുകൾ, ദുരൂഹത

കോട്ടയം: വയോധികനെ ദുരൂഹ സാഹചര്യത്തിൽ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മുക്കൂട്ടുതറയിലാണ് സംഭവം. ലോട്ടറി വിൽപ്പനക്കാരനായ ഗോപി (78) ആണ് മരിച്ചത്. സമീപത്തെ ഭിത്തിയിൽ അലക്ഷ്യമായി വാക്കുകളും എഴുതിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം രക്ത തുള്ളികളും കണ്ടെത്തിയതിനാലാണ് ദുരൂഹത സംശയിക്കുന്നത്. സംഭവത്തിൽ എരുമേലി പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, മദ്യപിച്ച് പതിവായി തല്ലും വഴക്കുമുണ്ടാക്കിയ ഭർത്താവിനെ ഭാര്യ അടിച്ചു കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി കനോബി ഗ്രാമത്തിലാണ് സംഭവം . 35 കാരനായ നേപ്പാൾ സിംഗാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ വിനീതയെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിവായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു നേപ്പാൾ സിംഗ് . ഭാര്യ പലതവണ വിലക്കിയിട്ടും നേപ്പാൾ സിംഗ് മദ്യപാനം നിർത്താൻ തയ്യാറായില്ല . കഴിഞ്ഞ ദിവസം നേപ്പാൾ സിംഗ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. തുടർന്ന് ഭാര്യ വിനീത ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നു.

മദ്യലഹരിയിലായ നേപ്പാൾ സിംഗ് മർദ്ദനമേറ്റതോടെ മരിച്ചു. നേപ്പാളിന്റെ സഹോദരൻ ധർമ്മേന്ദ്രയാണ് വിവരം പൊലീസിൽ അറിയിച്ചത്