താൻ നായകനായ മാളികപ്പുറം ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കി എന്ന സന്തോഷ വാർത്ത നടൻ ഉണ്ണി മുകുന്ദൻ ആരാധകരുമായി പങ്കിട്ടിരുന്നു. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയായി ഇതോടെ മാളികപ്പുറം സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് ചെയ്ത് നാല്പതാം ദിവസമാണ് മാളികപ്പുറത്തിന് ഈ നേട്ടമുണ്ടായത്. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതോടെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
എല്ലാ വിധ ഡീഗ്രേഡിങ്ങിനെയും മറി കടന്ന്, എല്ലാത്തരം അപഹാസങ്ങളെയും അതിജീവിച്ച്, നട്ടാൽ കുരുക്കാത്ത നുണയിടങ്ങളെ കടന്ന്, വിവാദങ്ങളെയും അജണ്ടകളെയും വെല്ലുവിളിച്ച് ” ഉണ്ണി “യുടെ മാളികപ്പുറം നൂറ് കോടി ക്ലബ്ബിലെത്തി കേട്ടോ! മൂന്ന് കോടി ബജറ്റിലെടുത്ത ഒരു കൊച്ചു ചിത്രത്തിൻ്റെ ജൈത്രയാത്ര സംഭവബഹുലം. മലയാളത്തിൻ്റെ കാന്താരയെന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് സമർപ്പിക്കുന്നു ഈ വിജയചരിത്രം .
അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുങ്ക് മൊഴിമാറ്റ പതിപ്പുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരിൽ നിന്നും വൻ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവർക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാൻ എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…
കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…
റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…
ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…
നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബംഗാളിലെ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…