entertainment

അമ്പതു ദിവസത്തിനുളളില്‍ മരക്കാർ ഒടിടിയില്‍ റിലീസ് ചെയ്യും- ആന്റണി പെരുമ്പാവൂർ

മോഹൻലാലിന്റെ ഏറ്റവും പുതിയ ചത്രം മരക്കാർ തീയേറ്റര്‍ റിലീസിനുശേഷം അമ്പതു ദിവസത്തിനുളളില്‍ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമുണ്ടെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .’മരക്കാര്‍ സിനിമ തിയേറ്ററില്‍ കാണുക എന്ന് പറയുന്നത് മലയാളികളുടെ ഏറ്റവും വലിയ ആഗ്രഹവും ആവേശവുമാണ്. തീര്‍ച്ചയായും കാണികളില്‍ നിന്ന് ആ പിന്തുണയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ചിത്രം കൂടുതല്‍ കാണികളിലേക്കെത്താന്‍ തിയേറ്റര്‍ റിലീസിന് ശേഷം അമ്പത് ദിവസത്തിന് മുന്‍പ് തന്നെ ഒടിടിയില്‍ റിലീസ് ചെയ്യും. അതിനായി ചര്‍ച്ചകള്‍ നടത്തി വരികയാണ്’ ആന്റണി പെരൂമ്പാവൂര്‍ പറഞ്ഞു.

കേരളത്തിലെ ആകെ 631 റിലീസ് സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലോകമെമ്പാടും 4000 ത്തിലധികം സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു. 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍. തന്റെ ജീവിത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.

Karma News Network

Recent Posts

​ഗുരുമന്ദിരം പൊളിക്കാനുള്ള നീക്കത്തിന് തടയിട്ട് കോടതി, പൊലീസിനോട് റിപ്പോർ‌ട്ട് തേടി

ആലപ്പുഴ: അമ്പലപ്പുഴയിലെ ​ഗുരുമന്ദിരം പൊളിക്കുന്നതിനെ വിലക്കി. സംഭവത്തിൽ കോടതി പൊലീസിനോട് റിപ്പോർ‌ട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി മെയ്…

4 mins ago

കട്ടിംഗ് സൗത്ത്, ഇന്ത്യ വിഭജന വിഘടന വാദത്തിനെതിരെയുള്ള നരേന്ദ്രമോദിയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ പി. ആർ. സോംദേവ്

എറണാകുളം : ഇന്ത്യയെ നോർത്ത്, സൗത്ത് എന്നീ നിലയിൽ വിഭജിക്കാൻ ശ്രമിക്കുന്ന ഗൂഡ ശക്തികളെ വേരോടെ പിഴിതെറിയും എന്ന് തുറന്നടിച്ച്…

23 mins ago

അന്റെ കഴുത്തിൽ കുരുങ്ങി കിടന്ന പഴേ ഉണ്ട എടുത്ത് എന്റെ ആസനത്തിൽ പൊട്ടിക്കാൻ അനക്ക് എങ്ങനെ ധൈര്യം വന്നു കുലംകുത്തീ, പരിഹാസവുമായി അഞ്ജു പാർവതി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിലേക്ക് പോവാൻ ചർച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസ്ഥാവന രാഷ്ട്രീയ കേരളത്തിൽ…

29 mins ago

ഇറാഖിൽ സ്വവര്‍ഗാനുരാഗം ഇനി കുറ്റകരം, നിയമം പാസ്സാക്കി

സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാന്‍ ബില്‍ പാസാക്കി ഇറാഖി പാര്‍ലമെന്‍റ്. ബില്‍ നിയമമാകുന്നതോടെ 15 വര്‍ഷം വരെ തടവുശിക്ഷയാണ്…

46 mins ago

ഇത് പെണ്ണോ അതോ ആണോ? അധിക്ഷേപിച്ചവർക്ക് ചുട്ട മറുപടി നൽകി പ്രാചി നിഗം

യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗം മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് നേരിട്ടത്.…

1 hour ago

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ച് അപകടം, വാഗമണിലേക്ക് പോയ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം : ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു.ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയി ഒറ്റയീട്ടിക്ക് സമീപമാണ് സംഭവം. സംഭവത്തില്‍ ആളപായമില്ല. മൂവാറ്റുപുഴ…

1 hour ago