entertainment

മോഹൻലാൽ ആന്റണിക്ക് വേഷമില്ലേ എന്ന് ചോദിയ്ക്കാൻ തുടങ്ങി- ആന്റണി പെരുമ്പാവൂർ

മോഹൻലാലും ആന്റണി പെരുമ്പാവൂരുമായുള്ള ബന്ധം അറിയാത്തവരില്ല.. അത്രക്ക് നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മോഹൻലാൽ എന്ന താരരാജാവിൻ്റ നിഴലായി ആൻ്റണി പെരുമ്പാവൂർ മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിട്ടു. ഡ്രൈവറായി തുടങ്ങിയ കരിയറിൽ നിന്ന് 25 മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൻ്റണി പെരുമ്പാവൂ‍‍ർ.മോഹൻലാൽ നായകനായ പല സിനിമകളിലും വളരെ രസകരമായ ചില ആന്റണി പെരുമ്പൂരിന്റെ കാമിയോ റോളുകൾ കാണാം. ഇപ്പോഴിതാ അതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

വാക്കുകൾ, പ്രിയദർശന്റെ ആവശ്യപ്രകാരം കിലുക്കം സിനിമയ്ക്കായാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. തുടർന്ന് അദേഹത്തിന്റെ പല സിനിമകളിലും അഭിനയിച്ചു. പിന്നീട് മോഹൻലാൽ ആന്റണിക്ക് വേഷമില്ലേ എന്ന് ചോദിയ്ക്കാൻ തുടങ്ങി. മോഹൻലാൽ തനിക്ക് വേഷം നൽകണമെന്ന് നിർദേശിക്കാറുണ്ട്. ഒറ്റവാക്കിലൊരുത്തരം നല്‍കാം ആന്റണി കഥകേള്‍ക്കുന്നു എന്നത് അന്‍പത് ശതമാനം ശരിയും, അന്‍പത് ശതമാനം തെറ്റുമാണ്. കാരണം, ആശീര്‍വാദ് നിര്‍മിക്കുന്ന സിനിമകളുടെ കഥകളെല്ലാം ഞാനും ലാല്‍സാറും ചേര്‍ന്നാണ് കേള്‍ക്കുന്നതും സ്വീകരിക്കുന്നതും. ആ കഥകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഞാനും പങ്കാളിയാകാറുണ്ട്. മറ്റ് നിര്‍മാതാക്കള്‍ ഒരുക്കുന്ന സിനിമകളുടെ കഥകള്‍ ലാല്‍സാര്‍ തന്നെയാണ് കേള്‍ക്കുന്നത്. അത്തരം ചര്‍ച്ചകളില്‍ ഞാനിരിക്കാറില്ല.

30 വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് ഡ്രൈവറായി വന്നതാണ് ആൻ്റണി. 1987ൽ പട്ടണപ്രവേശം എന്ന സിനിമയുടെ സെറ്റിൽ ഡ്രൈവറായി എത്തിയതാണ് ആൻ്റണി. പിന്നീട് മോഹൻലാലിൻ്റെ സന്തന്ത സഹചാരിയായി. ബിസിനസിലും സിനിമയിലും വലംകൈയായി. നരസിംഹം, രാവണപ്രഭു, നരൻ, ദൃശ്യം, മരക്കാർ എന്നീ ചിത്രങ്ങളുടെ നി‍ർമ്മാതാവായി. തൊടുപുഴയിൽ ആരംഭിച്ച ആശീർവാദ് സിനിപ്ലക്സ് ആണ് ഇവരുടെ കൂട്ടുകെട്ടിൻ്റെ അവസാനത്തെ ഉദാഹരണം.

നിർമ്മാതാവ് എന്ന നിലയിൽ രണ്ട് ദേശീയ അവാർഡുകളും നാല് കേരള സംസ്ഥാന അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും ആന്റണി പെരുമ്പാവൂർ കരസ്ഥമാക്കിയിട്ടുണ്ട്. ദൃശ്യം 2 പോലുള്ള സിനിമകളിൽ മുഴുനീള കഥാപാത്രമായും അഭിനയിച്ച ആന്റണി ഇപ്പോൾ ഒരു നടൻ എന്ന നിലയിൽ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗത്വം എടുത്തിരുന്നു

.അതേസമയം ആശിർവാദ് സിനിമാസിന്റെ പുതിയ ചിത്രം ബ്രോ ഡാഡി നാളെ റിലീസ് ചെയ്യുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ശ്രീജിത്ത് ബിബിൻ തിരിക്കഥ നിർവ്വഹിച്ച ചിത്രം ഒരു ഫാമി ലി ഡ്രാമയാണ്. ജൂലൈയിലാണ് ‘ബ്രോ ഡാഡി’ ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹനാണ്.

Karma News Network

Recent Posts

ആർ. ഹരികുമാർ വിരമിച്ചു, ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ്…

2 mins ago

മേയർക്കും എംഎൽഎയ്ക്കും എതിരെ മാനനഷ്ടത്തിന് കേസ് , ഡ്രൈവർ യദു ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ…

13 mins ago

മേയറുണ്ട് സൂക്ഷിക്കുക, കെഎസ്ആർടിസി ബസ് തടഞ്ഞ് പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. തിരുവനനന്തപുരം നഗരസഭയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസിന്റെ…

37 mins ago

കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ

മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആർക്കും പരിക്കില്ല. കഴിഞ്ഞയാഴ്ച്ച…

51 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

1 hour ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

1 hour ago